സര്‍ക്കാര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; ആരോഗ്യനില ഗുരുതരം
Aug 6, 2026, 09:22 IST
പാലക്കാട്: സര്‍ക്കാര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ ഡ്യൂട്ടിക്കിടെ നഴ്സിന് അണലിയുടെ കടിയേറ്റു. പാലക്കാട് ചാലിശ്ശേരി എസ്റ്റേറ്റ് പടിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് പാമ്പുകടിയേറ്റത്.
വിഷപ്പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ മിസിരിയയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തീവ്രപരിചരണം നല്‍കിവരികയാണ്. പെരുമണ്ണൂര്‍, കൂറ്റനാട്, എസ്റ്റേറ്റ് പടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നായി നൂറുകണക്കിന് രോഗികൾ ദിവസേന ചികിത്സ തേടിയെത്തുന്ന ഒരു പ്രധാന ആരോഗ്യ കേന്ദ്രത്തിലാണ് ഈ അപകടമുണ്ടായിരിക്കുന്നത്.