'തായ്മാമന്‍ തങ്കമോതിരം' നല്‍കിയില്ല: നഴ്‌സിനുനേരെ ആക്രമണം, കേസെടുത്തു
ചെന്നൈ: സര്‍ക്കാര്‍ പ്രഖ്യാപിച്ച 'തായ്മാമന്‍ തങ്കമോതിരം' പദ്ധതിപ്രകാരം കുഞ്ഞിന് മോതിരം നല്‍കിയില്ലെന്ന് ആരോപിച്ച് നഴ്സിനെയും മറ്റുരണ്ടുപേരെയും ആക്രമിച്ചു.
കുംഭകോണത്തിനടുത്ത് പട്ടേശ്വരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സ് അലമേലുവിനും ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കുമെതിരേയാണ് സമത്വപുരം സ്വദേശി മദന്‍ ആക്രമണം നടത്തിയത്.
ചട്ടുകം കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ അലമേലുവിനെയും മറ്റുരണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മദെന്റ ഭാര്യ വനിത അടുത്തിടെ സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. 'തായ്മാമന്‍ തങ്കമോതിരം' പദ്ധതി പ്രകാരം കുഞ്ഞിന് സ്വര്‍ണ മോതിരത്തിന് അര്‍ഹതയുണ്ട്.
എന്നാല്‍ അലമേലു ഇതു നിഷേധിച്ചുവെന്ന് ആരോപിച്ചാണ് മദന്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ പട്ടേശ്വരം പോലീസ് കേസെടുത്തു.