ഇന്‍ഡോര്‍ റെയില്‍വേ സ്റ്റേഷനില്‍ കന്യാസ്ത്രീകളെ തടഞ്ഞുവച്ചു; സഭാധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് വിട്ടയച്ചു
ഇന്‍ഡോര്‍ (മധ്യപ്രദേശ്): മനുഷ്യക്കടത്ത് ആരോപിച്ച് ഇന്‍ഡോര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പോലീസ് തടഞ്ഞുവെച്ച സിസ്റ്റേഴ്‌സ് ഓഫ് വിസിറ്റേഷന്‍ സഭയിലെ പത്ത് അംഗങ്ങളെ വിട്ടയച്ചു. എട്ട് സന്യാസാര്‍ത്ഥിനികളും രണ്ട് യുവ കന്യാസ്ത്രീകളുമടങ്ങുന്ന സംഘത്തെ ഏപ്രില്‍ 7-നാണ് പോലീസ് ചോദ്യം ചെയ്തത്. സഭാ അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്ന് അവരെ വിട്ടയക്കുകയായിരുന്നു.
അവധിക്കാലത്ത് ഒഡീഷയിലെ വീടുകളിലേക്ക് പോകാന്‍ എത്തിയതായിരുന്നു ഈ സംഘം. അവര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഉടന്‍ തന്നെ പോലീസ് തടഞ്ഞുവെക്കുകയും ചോദ്യം ചെയ്യല്‍ ആരംഭിക്കുകയും ചെയ്തു. മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാന ത്തിലായിരുന്നു പോലീസിന്റെ നടപടി.
ചോദ്യം ചെയ്യലിനിടെ സഭാ അധികൃതരെയും കുടുംബാംഗങ്ങളെയും വിവരം അറിയിക്കാന്‍ സംഘത്തിന് സാധിച്ചു. രൂപതാ പ്രൊക്യൂറേറ്റര്‍ ഉള്‍പ്പെടെയുള്ള വൈദികര്‍ ഉടന്‍ തന്നെ റെയില്‍വേ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. എങ്കിലും, പോലീസ് നടപടി കാരണം ഇവര്‍ക്ക് യാത്ര ചെയ്യേണ്ടിയിരുന്ന ട്രെയിന്‍ നഷ്ടമായി.
സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് ഇന്‍ഡോര്‍ ബിഷപ് ഡോ. തോമസ് മാത്യു കുട്ടിമാക്കല്‍ പ്രതികരിച്ചു. സഭാംഗങ്ങള്‍ നേരിടുന്ന കടുത്ത വിവേചനത്തിന്റെയും സംശയത്തിന്റെയും പ്രതിഫ ലനമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരാണ് പോലീസിന് തെറ്റായ വിവരം നല്‍കിയതെന്ന് വ്യക്തമല്ലെങ്കിലും സഭയോട് വിരോധമുള്ള ചില കേന്ദ്രങ്ങള്‍ ഇതിന് പിന്നിലുണ്ടെന്ന് ഞങ്ങള്‍ സംശയിക്കുന്നു. ഒടുവില്‍ നിരപരാധികളാണെന്ന് തെളിഞ്ഞാലും, നഷ്ടപ്പെട്ട സമയവും സമാധാനവും ആര് തിരിച്ചുനല്‍കും? ബിഷപ് ചോദിച്ചു.