കന്യാസ്ത്രീകളുടെ അറസ്റ്റ്; ചമതച്ചാല്‍ ഇടവകയില്‍ വിവിധ  സംഘടന കളുടെ നേതൃത്വത്തില്‍ കരുണക്കൊന്തയും പ്രാര്‍ത്ഥനയും നടത്തി

 
KONTHAMALA NUNS



കണ്ണൂര്‍: രണ്ട് മലയാളി കന്യാസ്ത്രീകളുടെ അന്യായമായ അറസ്റ്റിനെതിരെ  ചമതച്ചാല്‍ ഇടവകയില്‍ വിവിധ  സംഘടന കളുടെ നേതൃത്വത്തില്‍ കരുണക്കൊന്തയും പ്രാര്‍ത്ഥനയും നടത്തി. മിഷനറിമാര്‍ക്ക്  പരിശുദ്ധാത്മാവിന്റെ ശക്തി ലഭിക്കാനും പീഡിപ്പിക്കുന്നവര്‍ക്ക് മാനസാന്തരം ഉണ്ടാകുന്നതിനുമായി പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു.


തുടര്‍ന്ന് വിശ്വാസികള്‍ വാ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരെ ഇല്ലായ്മ ചെയ്യാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്നും ഈശോയെ പ്രതി പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നാല്‍ അതില്‍ അഭിമാനിക്കുന്നവരാണ് ക്രൈസ്തവരെന്നും വികാരി ഫാ. ജിബില്‍ കുഴിവേലില്‍ പറഞ്ഞു.


 ബെന്നി ഓഴാങ്കല്‍, ടോമി കിഴങ്ങാട്ട്,  ജെസി നിരപ്പേല്‍,  ജോയി നാഗനാടിയില്‍, ജോയി പുല്ലാട്ട്,  സോണി ലൂക്കോസ്, സെജിന്‍ ബെന്നി എന്നിവര്‍ നേതൃത്വം നല്‍കി.


 

Tags

Share this story

From Around the Web