കന്യാസ്ത്രീകളുടെ അറസ്റ്റ്; പ്രതിഷേധം സംഘടിപ്പിക്കാന്‍ ഭരണഘടനാ സംരക്ഷണ സമിതി

nuns

കോഴിക്കോട്: ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ മത പരിവര്‍ത്തന നിരോധനനിയമവും മനുഷ്യക്കടത്ത് കുറ്റവും ആരോപിച്ച് ജയിലടച്ചതിനെതിരെ ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ആഗസ്ത് 2 ന് വൈകീട്ട് 4.30 ന് പ്രതിഷേധ സമ്മേളനം നടക്കും. 

കോഴിക്കോട് എ കെ ജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിഷേധ സമ്മേളനത്തില്‍ വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടനാ നേതാക്കളും എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും.

ന്യൂനപക്ഷ മത സമൂഹങ്ങളില്‍പ്പെട്ട ജനങ്ങള്‍കെതിരായി രാജ്യമെമ്പാടും സംഘ പരിവാര്‍ സംഘടനകള്‍ ആസൂത്രിതമായും സംഘടിതമായും നടത്തി കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധമുയര്‍ത്തി കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനം. 

ദുര്‍ഗില്‍ നിരപരാധികളായ കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന ആള്‍കൂട്ട വിചാരണയും അറസ്റ്റും ജാമ്യം നിഷേധിച്ചുള്ള തടങ്കലും ഭരണഘടനക്ക് നേരെയുള്ള കടന്നാക്രമാണെന്ന് തിരിച്ചറിഞ്ഞു പ്രതിരോധിക്കേണ്ടതുണ്ട്.

Tags

Share this story

From Around the Web