ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ ജയില്‍ മോചിതരായി

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ ജയില്‍ മോചിതരായി . ഒന്‍പത് ദിവസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. ബിലാസ്പുരിലെ എന്‍ഐഎ കോടതിയാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനും സിസ്റ്റര്‍ പ്രീതി മേരിക്കും ജാമ്യം അനുവദിച്ചത്.
മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ ആരോപണങ്ങള്‍ക്ക് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് കടുത്ത ഉപാധികളില്ലാതെയാണ് കോടതി ജാമ്യം നല്‍കിയത്. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നല്‍കാനുള്ള വിധി പുറപ്പെടുവിച്ചത്.
ഇതിനിടെ അതിനിടെ പൊലീസ് മുന്നില്‍ ആള്‍ക്കൂട്ട വിചാരണ നടത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് എതിരെ കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന യുവതികള്‍ പരാതി നല്‍കി. ജ്യോതി ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ കയ്യേറ്റം ചെയ്‌തെന്നും തെറ്റായ മൊഴി നഷകാന്‍ ഭീഷണിപ്പെടുത്തി എന്നുമാണ് പരാതി. പൊലീസിനെ സമീപിച്ച യുവതികള്‍ക്ക് സിപിഐ സംരക്ഷണമൊരുക്കി.