കന്യാസ്ത്രീകളുടെ അറസ്റ്റ്: 'സത്യം തെളിയുമെന്നാണ് പ്രതീക്ഷ, അവരൊരു തെറ്റും ചെയ്തിട്ടില്ല'; കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും ബന്ധുക്കള്‍

കൊച്ചി: സത്യം തെളിയുമെന്നാണെന്ന് പ്രതീക്ഷയെന്ന് ഛത്തീസ്?ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ബന്ധുക്കള്‍. സിസ്റ്റര്‍മാരായ വന്ദന ഫ്രാന്‍സിസ്, പ്രീതി മേരി എന്നിവരെ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് ജയിലിലടച്ചിട്ട് ഇന്ന് ആറ് ദിവസം പൂര്‍ത്തിയാകുന്നു.
'അവരൊരു തെറ്റും ചെയ്യാത്തവരാണ്. അവരെയിങ്ങനെ ശിക്ഷിക്കുന്നതില്‍ ഞങ്ങള്‍ക്ക് വളരെയധികം വിഷമമുണ്ട്. സത്യം തെളിയുമെന്നാണ് പ്രതീക്ഷ. ബജ്‌റംഗ്ദള്‍ അവരുടെ ജോലി ചെയ്യട്ടെ.' കോടതിയില്‍ പ്രതീക്ഷ ഉണ്ടെന്നും സിസ്റ്റര്‍ പ്രീതി മേരിയുടെ സഹോദരന്‍ ബൈജു പറഞ്ഞു.
കോടതി നടപടിയില്‍ നിരാശയുണ്ട്. പക്ഷേ പ്രതീക്ഷ കൈവിടുന്നില്ല. എല്ലാവരും പിന്തുണ നല്‍കുന്നതില്‍ സന്തോഷം. പക്ഷേ അധികൃതര്‍ നീതി ഉറപ്പാക്കാന്‍ ഇടപെടണം എന്നും ബൈജു പ്രതികരിച്ചു.