മനുഷ്യരാശിക്കുള്ള ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് ആണവായുധങ്ങളെന്ന് പരിശുദ്ധ സിംഹാസനം
അന്താരാഷ്ട്ര സുരക്ഷയും സമാധാനവും ശക്തിപ്പെടുത്തുന്നതിന് ആണവായുധങ്ങളുടെ ഉന്മൂലനം പ്രധാനപ്പെട്ട ഒന്നായി മാറണമെന്ന് ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ പെര്‍മനന്റ് ഒബ്‌സര്‍വര്‍ ആര്‍ച്ച്ബിഷപ്പ് ക്രിസ്റ്റോഫ് എല്‍ കസിസ് പറഞ്ഞു.
ഒക്ടോബര്‍ 19 ന് ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ 81-ാമത് സെഷന്റെ ഫസ്റ്റ് കമ്മിറ്റിയില്‍ ആണവായുധങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''അന്താരാഷ്ട്ര സുരക്ഷാസാഹചര്യങ്ങളുടെ തകര്‍ച്ച ആണവായുധങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നതിനെ ന്യായികരിക്കുന്നില്ല, മറിച്ച് അവയുടെ ഉന്മൂലനത്തിനായുള്ള ശ്രമങ്ങള്‍ കൂടുതല്‍ അടിയന്തരമാക്കുകയാണ് ചെയ്യുന്നത്,'' അദ്ദേഹം പറഞ്ഞു.
ആഴത്തിലുള്ള അസ്ഥിരതയുടെ ഒരു കാലഘട്ടത്തില്‍, ആണവായുധശേഖരങ്ങള്‍ ആധുനികവല്‍ക്കരിക്കപ്പെടുകയും വിപുലീകരിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ആര്‍ച്ച്ബിഷപ്പ് എല്‍ കസിസ് തന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ആണവായുധ നിരോധന കരാറിനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പിന്തുണ അദ്ദേഹം ആവര്‍ത്തിച്ചു. ഇതുവരെ പങ്കെടുക്കാത്ത രാജ്യങ്ങളെ അതില്‍ പങ്കാളികളാകാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.