ഓളപ്പരപ്പിൽ ഇനി തുഴയാവേശം; ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്

 
Aranmula

ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.15ന് ആറന്മുള സത്രക്കടവിൽ റവന്യുമന്ത്രി കെ രാജൻ ജലമേള ഉദ്ഘാടനം ചെയ്യും.

51 പള്ളിയോടങ്ങളാണ് മത്സര വള്ളംകളിയിൽ അണിനിരക്കുന്നത്. A ബാച്ചിൽ 35 പള്ളിയോടങ്ങളും B ബാച്ചിൽ 16 പള്ളിയോടങ്ങളും മത്സരിക്കും. 16 ഹീറ്റ്സുകളിലായാണ് മത്സരങ്ങൾ. ഓരോ ബാച്ചിലും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്യുന്ന 4 പള്ളിയോടങ്ങൾ ഫൈനലിൽ മത്സരിക്കും.


രാവിലെ 9 മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് സത്രം കടവിലേക്ക് ഭദ്രദീപ ഘോഷയാത്ര നടക്കും. 10 മണിക്ക് പത്തനംതിട്ട ജില്ലാ കളക്ടർ പതാക ഉയർത്തും. 1.30ന് പള്ളിയോടങ്ങളുടെ ഘോഷയാത്രയ്ക്ക് ശേഷം മത്സര വള്ളംകളി ആരംഭിക്കും.

Tags

Share this story

From Around the Web