ദൈവകരുണയുടെ നൊവേന ഏഴാം ദിവസം ധ്യാനം

 
Jesus
എന്റെ  കരുണയെ മഹത്വപ്പെടുത്തുകയും വാഴ്ത്തുകയും ചെയ്യുന്നവരുടെ ആത്മാക്കളെ ഇന്ന് എന്റെസവിധേ  കൊണ്ടുവരിക"
 പ്രാർത്ഥന.
     ഏറ്റവും കരുണയുള്ള ഈശോ,  അങ്ങയുടെ ഹൃദയം സ്നേഹം തന്നെ യാണല്ലോ. അങ്ങയുടെ കരുണയുടെ ആഴത്തെ പുകഴ്ത്തുന്നവരുടെ ആത്മാക്കൾക്ക് അങ്ങയുടെ ഹൃദയത്തിൽ അഭയം നൽകേണമേ. ദൈവത്തിന്റെ തന്നെ ശക്തി സ്വീകരിച്ച ശ്രേഷ്ഠത നിറഞ്ഞവരാണ് ഈ ആത്മാക്കൾ. ദുഃഖങ്ങളുടെ നടുവിലും അങ്ങയുടെ കാരുണ്യത്തിൽ ആശ്രയിച്ച് അവർ മുന്നോട്ട് പോകുന്നു. ഈ ജീവിതത്തിൽ നിന്ന് പിരിയുമ്പോൾ അങ്ങയുടെ കരുണ അവരെ ആലിംഗനം ചെയ്ത് സ്വീകരിക്കും. 
      നിത്യനായ പിതാവേ,  ഈശോയുടെ കരുണയുള്ള ഹൃദയത്തിലെ അംഗങ്ങളും അങ്ങയുടെ അളവില്ലാത്ത കരുണയെ പാടിപുകഴ്ത്തുന്നവരുമായ ആത്മാക്കളുടെമേൽ അങ്ങയുടെ ദയാദൃഷ്ടി പതിക്കേണമേ.ജീവിക്കുന്ന സുവിശേഷങ്ങളാണ് ഈ ആത്മാക്കൾ. കരുണയുടെ പ്രവൃത്തികളാൽ അവരുടെ കൈകൾ നിറഞ്ഞിരിക്കുന്നു. സന്തോഷത്താൽ നിറഞ്ഞു തുളുമ്പുന്ന അവരുടെ ഹൃദയം അത്യുന്നതന് കാരുണ്യത്തിന്റെ  ഒരു ഗീതം ആലപിക്കുന്നു.   അങ്ങയിൽ അവർ സമർപ്പിച്ചിരിക്കുന്ന പ്രതീക്ഷയും ശരണത്തി നും അനുസൃതമായി അവരോട് കരുണ കാണിക്കണമേയെന്ന് 
ഞാനങ്ങയോട് യാചിക്കുന്നു. അങ്ങയുടെ അളവില്ലാത്ത കരുണയെ പുകഴ്ത്തുന്നവരെ ജീവിതകാലത്തും പ്രത്യേകിച്ച് മരണസ മയത്തും സംരക്ഷിക്കുമെന്ന ഈശോയുടെ വാഗ്ദാനം അവരിൽ പൂർത്തിയാകട്ടെ. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും.
 ആമേൻ
1സ്വർഗ്ഗ.1 നന്മ.1ത്രിത്വ
ലുത്തിനിയ 
കർത്താവേ! ഞങ്ങളുടെ മേൽ കരുണയുണ്ടാv കണമേ. 
മിശിഹായേ! ഞങ്ങളുടെ മേൽ കരുണയുണ്ടാ കണമേ.
കർത്താവേ! ഞങ്ങളുടെ മേൽ കരുണയുണ്ടാ കണമേ. 
മിശിഹായേ! ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.
 മിശിഹായെ! ദയാപൂർവ്വം ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.
സ്വർഗ്ഗീയപിതാവായ ദൈവമേ! ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
 പുത്രനായദൈവമേ! ലോകത്തിൻറെ വിമോചകാ,  ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ. 
പരിശുദ്ധാത്മാവായ ദൈവമേ! ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
 സൃഷ്ടാവിന്റെ  ഏറ്റവും വലിയ വിശേഷണമായ ദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
 പരിശുദ്ധാത്മാവിന്റെ  അളവില്ലാത്ത സ്നേഹമായ ദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു. 
പരിശുദ്ധ ത്രീത്വത്തിന്റെ അഗ്രാഹ്യ രഹസ്യമായ ദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു. 
അത്യുന്നതന്റെ സർവ്വശക്തിയുടെ പ്രകടനമായ ദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
അമാനുഷ സൃഷ്ടികളിൽ വെളിപ്പെടുത്തപ്പെട്ടദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
 ഇല്ലായ്മയിൽ നിന്ന് നമ്മെ വിളിച്ച ദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
പ്രപഞ്ചത്തെ മുഴുവൻ ചൂഴ്ന്നു നിൽക്കുന്നദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
 ഞങ്ങളിൽ അമർത്യത വിതയ്ക്കുന്നദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
 അർഹിക്കുന്ന ശിക്ഷയിൽ നിന്ന് ഞങ്ങളെ രക്ഷിക്കുന്ന ദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
പാപത്തിന്റെ ദുരിതത്തിൽ നിന്ന് നമ്മെ ഉയർത്തുന്നദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
 സൃഷ്ടലോകത്തിൽ ഞങ്ങളുടെ നീതീകരണമാ യദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
 ഈശോയുടെ തിരുമുറിവുകളിൽ നിന്നൊഴുകുന്നദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
ഈശോയുടെ പരിശുദ്ധ ഹൃദയത്തിൽ നിന്നും പുറപ്പെടുന്നദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
കരുണയുടെ മാതാവായി 
പരിശുദ്ധ മറിയത്തെ ഞങ്ങൾക്ക്  നൽകിയദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
 ദൈവ രഹസ്യങ്ങളുടെ വെളിപ്പെടുത്തലിൽ പ്രകാശിതമായദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
 സാർവത്രിക സഭയുടെ സ്ഥാപനത്തിൽ പ്രകാശിത  മായ ദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
പരിശുദ്ധ കൂദാശയിൽ പ്രകടമായിരിക്കുന്നദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
 മാമോദിസായിലും പാപ സങ്കീർത്തനത്തിലും  പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
പൗരോഹിത്യത്തിലും ദിവ്യബലിയിലും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
ക്രിസ്തീയ വിശ്വാസത്തിലേക്കു ഞങ്ങളെ ക്ഷണിച്ചദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
 പാപികളുടെ മാനസാന്തരത്തിൽ  വെളിപ്പെടുത്തപ്പെട്ടദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
നീതിമാന്മാരുടെ വിശുദ്ധീകരണത്തിൽ പ്രകടമായദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
വിശുദ്ധരെ  പൂർണ്ണത യിൽ എത്തിക്കാൻ സഹായിക്കുന്ന ദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
 രോഗികളുടെയും 'സഹിക്കുന്നവരുടെയും ആരോഗ്യപാത്രമായ ദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
വ്യഥിതഹൃദയരുടെ ആശ്വാസമായദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
നിരാശയിൽ വേദനിക്കുന്നവരുടെ പ്രതീക്ഷയായ ദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
എല്ലാ മനുഷ്യരേയും എല്ലായ്പ്പോഴും എവിടെയും അനുഗമിക്കുന്നദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
 പ്രസാദവരങ്ങളാൽ മുന്നാസ്വാദനം നൽകുന്നദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
മരിക്കുന്നവരുടെ ആശ്വാസമായദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ആശ്വാസമായദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു. 
അനുഗ്രഹീതരുടെ ആനന്ദമായദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു. 
എല്ലാ വിശുദ്ധരുടെയും കിരീടമായ ദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
 അത്ഭുതങ്ങളുടെ വറ്റാത്ത ഉറവയായ ദൈവകാരുണ്യമേ! ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
കുരിശിൽ ലോകത്തെ രക്ഷിച്ച് ഞങ്ങളുടെ മേലുള്ള എറ്റവും വലിയ കരുണ പ്രകടിപ്പിച്ച ദൈവത്തിന്റെ  കുഞ്ഞാടേ! 
കർത്താവേ  ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ 
എല്ലാ ദിവ്യബലികളിലും ഞങ്ങൾക്കു വേണ്ടി സ്വയം സമർപ്പിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിൻറെ കുഞ്ഞാടേ!
 കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ. 
അങ്ങയുടെ അളവി ല്ലാത്ത കരുണയിൽ ലോക പാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്റെ  കുഞ്ഞാടേ!
 കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.
 കർത്താവേ! ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ
 മിശിഹായേ!
 ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ.
 കർത്താവേ! ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
 കർത്താവിന്റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു. കർത്താവിന്റെ കരുണ ഞാനെന്നും പാടിപ്പുകഴ്ത്തും.
 നമുക്ക് പ്രാർത്ഥിക്കാം
 ദൈവമേ അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ  വറ്റാത്തതുമാണല്ലോ.  ദയാപൂർവ്വം ഞങ്ങളെ നോക്കണമേ. ഞങ്ങളുടെമേൽ അങ്ങയുടെ കരുണ വർദ്ധിപ്പിക്കണമേ.അങ്ങനെ  ഞങ്ങളുടെ വലിയ പരീക്ഷകളിൽ മനം മടുക്കാതെ അങ്ങയുടെ  തിരുമനസ്സു തന്നെയായ കാരുണ്യത്തിന് ഞങ്ങൾ വിധേയരാകട്ടെ.  കാരുണ്യത്തിന്റെ രാജാവും അങ്ങയോടും പരിശുദ്ധാത്മാവോടും  കൂടെ വസിക്കുന്നവനുമാ  യ ഞങ്ങളുടെ കർത്താവായ ഈശോ ഞങ്ങൾക്കു കാരുണ്യം പകർന്നു തരട്ടെ.
 ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ

Tags

Share this story

From Around the Web