കടയ്ക്കലിൽ കവർച്ച ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
Nov 3, 2026, 02:48 IST
കൊല്ലം: കടയ്ക്കലിൽ കവർച്ച ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ഉണ്ണി(സതീഷ്) യാണ് പിടിയിലായത്. സംസ്ഥാനത്ത് വിവിധ പൊലിസ് സ്റ്റേഷൻ പരിധികളിലായി നിരവധി മോഷണ കേസുകളിലെ പ്ര തിയാണ് ഇയ്യാൾ.
കടയ്ക്കൽ ചുണ്ട ചെറുകുളത്തെ വീട്ടിൽ നടത്തിയ കവർച്ച ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്. മോഷണ ശ്രമം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ കടയ്ക്കൽ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.