ഒന്നും അവസാനിക്കുന്നില്ല,തുടരും: കേരള സര്‍വകലാശാലയില്‍ വിസി ഡോ. മോഹനനന്‍ കുന്നുമ്മലിന്റെ പ്രതികാര നടപടി. രജിസ്ട്രാറുടെ പിഎയെയും സെക്ഷന്‍ ഓഫീസറെയും മാറ്റി

 
MOHANAN KUNUMEL

തിരുവനന്തപുരം:കേരള സര്‍വകലാശാലയില്‍ വിസി ഡോ. മോഹനനന്‍ കുന്നുമ്മല്‍ പ്രതികാര നടപടി തുടരുന്നു. രജിസ്ട്രാറുടെ പിഎയെ മാറ്റി. 

രജിസ്ട്രാറുടെ ഓഫീസിലെ സെക്ഷന്‍ ഓഫീസറെയും മാറ്റി. മുന്‍പ് മിനി കാപ്പന്‍ ആവശ്യപ്പെട്ടിട്ട് രജിസ്ട്രാറുടെ ഓഫീസ് സീല്‍ പി എ വിട്ടു നല്‍കിയിരുന്നില്ല.

കെ എസ് അനില്‍കുമാറിന്റെ പേഴ്‌സണല്‍ അസിസ്റ്റന്‍ായ അന്‍വര്‍ അലിയെയെയാണ് മാറ്റിയത്. പകരം ചുമതല അസിസ്റ്റന്റ് രജിസ്ട്രാര്‍ ജെ എസ് സ്മിതയ്ക്ക് നല്‍കി. 

മിനി കാപ്പന്‍ ഒപ്പിട്ട ഫയലുകളില്‍ സീല്‍ വയ്ക്കാന്‍ അന്‍വര്‍ അലി വിസമ്മതിച്ചിരുന്നു. കെ എസ് അനില്‍കുമാറിന്റെ നിര്‍ദ്ദേശങ്ങള്‍ മാത്രമായിരുന്നു പി എ അംഗീകരിച്ചത്.

അതേസമയം സ്ഥിരം വിസി നിയമനത്തിലെ സേര്‍ച്ച് കമ്മറ്റി ചെലവും അതത് സര്‍വകലാശാലകള്‍ വഹിക്കണമെന്ന് രാജ്ഭവന്‍ നിര്‍ദേശം നല്‍കി. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകള്‍ക്ക് അറിയിപ്പ് നല്‍കി രാജ്ഭവന്‍. 

നേരത്തെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടത്തിയ കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവന്‍ കത്തയച്ചിരുന്നു. 

ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകള്‍ക്ക് ഗവര്‍ണര്‍ കത്തയച്ചു.രണ്ട് സര്‍വകലാശാലകളും 5.5 ലക്ഷം രൂപ വീതം നല്‍കണമെന്നാണ് ആവശ്യം.

Tags

Share this story

From Around the Web