'കോടതി വിധിയുണ്ടായിട്ടും പരീക്ഷ എഴുതാന്‍ അനുവദിക്കുന്നില്ല'; കാലടിയിലെ എസ്എഫ്ഐ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയിലേക്ക്

 
kaladiii


കൊച്ചി: കാലടി സര്‍വകലാശാലയില്‍ സസ്പെന്‍ഷനിലുള്ള വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാത്ത നടപടിക്കെതിരെ എസ്എഫ്ഐ ഹൈക്കോടതിയിലേക്ക്. വിസി സിസ തോമസിനെതിരെ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യും. കോടതി ഉത്തരവ് സര്‍വകലാശാലാ അധികൃതര്‍ നടപ്പാക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.


സസ്പെന്‍ഷനിലുള്ള എസ്എഫ്ഐ പ്രവര്‍ത്തകരായ 16 വിദ്യാര്‍ഥികളാണ് കോടതിയെ സമീപിക്കുക. അതേസമയം വിദ്യാര്‍ഥികളെ കൊണ്ട് പരീക്ഷ എഴുതിക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സിസ തോമസ് അപ്പീല്‍ നല്‍കി. 

പരീക്ഷ എഴുതാനുള്ള ഹാജരില്ലെന്നാണ് വാദം.
അച്ചടക്ക നടപടി നിലനില്‍ക്കുന്നുണ്ടെങ്കിലും ഫീസ് വാങ്ങി വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍ ഇതുവരെ ഫീസ് സ്വീകരിക്കാന്‍ സര്‍വകലാശാല തയ്യാറായിട്ടില്ല. ഈമാസം നാല് മുതലാണ് കാലടി സര്‍വകലാശാലയില്‍ പരീക്ഷകള്‍ ആരംഭിക്കുന്നത്.

Tags

Share this story

From Around the Web