ഒരടി പിന്നോട്ടില്ല; ഇന്നും സ്വർണവിലയിൽ വർധനവ്
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്കാണ് ഇന്ന് സ്വർണവില എത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 1,08,000 രൂപയാണ്. പവന് 560 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 13,500 രൂപയാണ്. ഇന്നലത്തെ വിലയിൽ നിന്നും 70 രൂപയാണ് കൂടിയിരിക്കുന്നത്.
സ്വർണം വാങ്ങുമ്പോഴുള്ള ജി.എസ്.ടി (3%), ഹാൾമാർക്കിങ് ചാർജ്, കൂടാതെ ജ്വല്ലറികൾ ഈടാക്കുന്ന പണിക്കൂലി എന്നിവ കൂടി ചേർക്കുമ്പോൾ ആഭരണത്തിന്റെ അന്തിമ വില ഇതിൽക്കൂടുതൽ ആയിരിക്കും.
വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്ന സാധാരണക്കാരെ വലിയ ആശങ്കയിലാക്കിയാണ് സ്വർണവിലയുടെ ഈ വർധനവ്. നിലവിൽ വില കൂടുന്നത് കാരണം പഴയ സ്വർണം നൽകി പുതിയത് വാങ്ങുന്നതിനും, അഡ്വാൻസ് ബുക്കിങ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുമാണ് ഉപഭോക്താക്കൾ കൂടുതൽ താല്പര്യം കാണിക്കുന്നത്.