നോര്‍വിച്ച് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേ ഷന്റെ വാര്‍ഷിക പെരുന്നാള്‍ ഗംഭീരമായി
നോര്‍വിച്ച്: നോര്‍വിച്ചില്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിതമായ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്റെ ഒന്നാമത്തെ വാര്‍ഷിക പെരുന്നാള്‍, മഹാ പരിശുദ്ധനായ യെല്‍ദോ മാര്‍ ബസേലിയോസ് ബാവായുടേയും, പരിശുദ്ധ പരുമല തിരുമേനിയുടെയും ഓര്‍മ്മപെരുന്നാളുകളോടൊപ്പം സംയുക്തമായി ഈ കഴിഞ്ഞ നവംബര്‍ 23ന് ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി.
മലങ്കര യാക്കോബായ സഭയുടെ യുകെ ഭദ്രാസന വൈസ് പ്രസിഡന്റായ ഫാ. എല്‍ദോസ് കൗങ്ങമ്പിള്ളില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കിംഗ്സ്ലിന്‍ സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ. ബേസില്‍ ബെന്നി പെരുന്നാളില്‍ സംബന്ധിച്ചു. ഇടവക വിശ്വാസികളോടൊപ്പം യുകെയിലെ മറ്റു വിവിധ ഇടവകകളില്‍ നിന്നുള്ള അനേകം വിശ്വാസികളും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിച്ചു. പെരുന്നാളിനോടനുബന്ധിച്ച് 2026 വര്‍ഷത്തെ ദേവാലയ കലണ്ടര്‍, യുകെ ഭദ്രാസന കൗണ്‍സില്‍ മെംബര്‍ ജിബി ജോയ് ഏറ്റുവാങ്ങി പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.
പെരുന്നാളിന്റെ വിജയകരമായ നടത്തിപ്പിന് പള്ളി വികാരി ഫാ. ബിനു വി. ബേബി വട്ടമറ്റത്തില്‍, ട്രസ്റ്റി ബിനു വര്‍ഗീസ്, സെക്രട്ടറി ജിബിന്‍ ജോയ്, മറ്റു കമ്മിറ്റി അംഗങ്ങള്‍, ഭക്ത സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇടവക അംഗങ്ങള്‍ ആയ ജെറീഷ് വര്‍ഗീസ്, ജിബിന്‍ വര്‍ഗീസ് എന്നിവരാണ് ഈ വര്‍ഷത്തെ പെരുന്നാളിന്റെ നേര്‍ച്ച ഭക്ഷണം വഴിപാടായി സമര്‍പ്പിച്ചത്.
പെരുന്നാളില്‍ സംബന്ധിച്ചവരോടും, വിവിധങ്ങളായ രീതിയില്‍ സഹായിച്ചവരോടും, സഹകരിച്ചവരോടും ഉള്ള നന്ദി ഇടവകയുടെ പേരില്‍ ഫാ. ബിനു വി. ബേബി വട്ടമറ്റത്തില്‍ അറിയിച്ചു.