വാക്കി ടോക്കി നല്‍കിയില്ല; മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റം, ഒരാള്‍ക്ക് കുത്തേറ്റു, പരിക്കേറ്റ പള്ളുരുത്തി സ്വദേശി സുജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
Oct 30, 2026, 16:35 IST
കോട്ടയം: കടലില്‍ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റം. തര്‍ക്കത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു. പരിക്കേറ്റ പള്ളുരുത്തി സ്വദേശി സുജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്രതി സഗീറിനായി പൊലീസ് തിരച്ചില്‍ തുടങ്ങി. വാക്കി ടോക്കി നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ എത്തിയത്.