ശസ്ത്രക്രിയ വേണ്ട, 3 മിനിറ്റില്‍ ഭേദമാകും ! 'ബോണ്‍ ഗ്ലൂ' വികസിപ്പിച്ച് ചൈന
 

 
bone


ബെയ്ജിങ്: അസ്ഥി പൊട്ടലുകള്‍ക്ക് ഇനി മണിക്കൂറുകള്‍ക്കുള്ള ശസ്ത്രക്രിയ വേണ്ട. വെറും മൂന്ന് മിനിറ്റിനകം അസ്ഥി പൊട്ടല്‍ ഭേദമാക്കുന്ന 'ബോണ്‍-02' എന്ന മെഡിക്കല്‍ ഗ്ലൂ ചൈനീസ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. മെഡിക്കല്‍ ലോകത്ത് വലിയൊരു മുന്നേറ്റമായി ഇതിനെ വിലയിരുത്തുന്നു.

'ബോണ്‍-02' ഉപയോഗിച്ച് പൊട്ടിയ അസ്ഥി മിനിറ്റുകള്‍ക്കകം ഉറപ്പിച്ചു കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കും. ഗ്ലൂ ശരീരത്തില്‍ സ്വാഭാവികമായി ലയിക്കുന്നതിനാല്‍ പ്ലേറ്റും സ്‌ക്രൂവും പോലുള്ള മെറ്റല്‍ ഇംപ്ലാന്റുകള്‍ വീണ്ടും ശസ്ത്രക്രിയ നടത്തി നീക്കം ചെയ്യേണ്ട സാഹചര്യം ഒഴിവാകും. 

പരീക്ഷണങ്ങളില്‍ 400 പൗണ്ടില്‍ കൂടുതലുള്ള ബോണ്ടിംഗ് ഫോഴ്സ്, 0.5 MPa ഷിയര്‍ സ്‌ട്രെങ്ത്, 10 MPa കമ്പ്രഷന്‍ സ്‌ട്രെങ്ത് എന്നിവ തെളിയിച്ചതായാണ് റിപ്പോര്‍ട്ട്.

150-ത്തിലധികം രോഗികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 'ബോണ്‍-02' മികച്ച ഫലങ്ങള്‍ കാഴ്ചവെച്ചു. സാധാരണയായി മണിക്കൂറുകള്‍ വേണ്ടിവരുന്ന ശസ്ത്രക്രിയ ഗ്ലൂ ഉപയോഗിച്ച് വെറും മിനിറ്റുകള്‍ക്കകം പൂര്‍ത്തിയാക്കാനായതായി ഗവേഷകര്‍ വ്യക്തമാക്കി. സമുദ്രത്തില്‍ കല്ലുകളില്‍ ഉറച്ചുപിടിക്കുന്ന ഓയിസ്റ്ററുകളുടെ സ്വഭാവമാണ് ഗവേഷണത്തിന് പ്രചോദനമായത്.

പുതിയ 'ബോണ്‍-02' സുരക്ഷിതവും കാര്യക്ഷമവുമായ ചികിത്സാ മാര്‍ഗം തുറന്ന് കൊടുക്കുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

Tags

Share this story

From Around the Web