നിര്‍മ്മിത ബുദ്ധിയുടെ ഭീഷണികളില്‍ പരിഭ്രാന്തിയില്ല; എന്നാല്‍ മുന്നറിയിപ്പുകള്‍ ഗൗരവമായി കാണണം: ലെയോ പാപ്പ
 

 
leo papa


നിര്‍മ്മിത ബുദ്ധി സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ചുള്ള വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ വ്യാജവാര്‍ത്തകളല്ലെന്നും അവ ഗൗരവമായി കാണണമെന്നും ലെയോ പതിനാലാമന്‍ മാര്‍പാപ്പ. ഫ്രാന്‍സ് സന്ദര്‍ശനത്തിനുശേഷം റോമിലേക്കുള്ള വിമാനയാത്രയ്ക്കിടെ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പാപ്പ.

''ആരെങ്കിലും എന്നോട് എഐയെക്കുറിച്ച് ഭയന്നാണോ ജീവിക്കുന്നത് എന്ന് ചോദിച്ചാല്‍, അല്ല എന്നാണ് എന്റെ മറുപടി. രാത്രിയില്‍ എനിക്ക് നന്നായി ഉറങ്ങാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ സാങ്കേതിക രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ വ്യാജമല്ലെന്നും അവയെ ഗൗരവമായി കാണണമെന്നും ഞാന്‍ വിശ്വസിക്കുന്നു'' മാര്‍പാപ്പ വ്യക്തമാക്കി. 


കൂടാതെ സാങ്കേതികവിദ്യയുടെ വളര്‍ച്ച മനുഷ്യന്റെ അന്തസ്സിനും ധാര്‍മ്മിക മൂല്യങ്ങള്‍ക്കും കോട്ടം തട്ടാത്ത രീതിയിലായിരിക്കണം എന്നും എഐ മനുഷ്യന്റെ വിവേകത്തിനും ആത്മാവിനും പകരമാകില്ലെന്നും, ആഗോളതലത്തില്‍ ഇതിന്റെ ഉപയോഗത്തിന് വ്യക്തമായ നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ആവശ്യമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.


മൂന്നു മിനിറ്റ് നീണ്ടുനിന്ന വാര്‍ത്താസമ്മേളനത്തില്‍ എഐ വിഷയത്തിന് പുറമെ, ദയാവധം , സഭയിലെ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ എന്നിവയെക്കുറിച്ചും മാര്‍പാപ്പ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
ടവമൃല വേശ:െ

Tags

Share this story

From Around the Web