'കേക്കും ലഡുവുമായി എന്റടുത്തേക്ക് ആരും വന്നിട്ടില്ല'. ഗോവിന്ദൻ പക്കാ രാഷ്ട്രീയം പറയുകയാണ്. തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
Jul 30, 2025, 21:45 IST

തലശ്ശേരി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം സഭ രാഷ്ട്രീയമായല്ല ഒരു ഭരണഘടനാ പ്രശ്‌നമായിട്ടാണ് താൻ കാണുന്നതെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.
സംഘപരിവാർ നേതൃത്വത്തോട് ചർച്ച നടത്തിയ സഭ പുനർവിചിന്തനം നടത്തണമെന്ന സിപിഎം സെക്രട്ടറി എം.വി ഗോവിന്ദന്റെ വാദത്തോട് പ്രതികരിച്ച് കൊണ്ട് ഗോവിന്ദൻ പക്കാ രാഷ്ട്രീയം പറയുകയാണെന്നും ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.