ഇനി യാത്രാദുരിതമില്ല; ആനവണ്ടിയെത്തുന്നു... കോഴിക്കോട് കുറ്റ്യാടി- മാനന്തവാടി റൂട്ടില്‍ 12 കെഎസ്ആര്‍ടിസി ബസുകള്‍

 
ksrtc


കോഴിക്കോട്: കോഴിക്കോട്കുറ്റ്യാടിമാനന്തവാടി റൂട്ടില്‍ 12 പുതിയ കെഎസ്ആര്‍ടിസി ബസുകള്‍ എത്തുന്നു. യാത്ര ദുരിതത്തിന് പരിഹാരമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. കോഴിക്കോട്കുറ്റ്യാടിമാനന്തവാടി റൂട്ടില്‍ 12 പുതിയ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ അനുവദിക്കാന്‍ തീരുമാനം. 


കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എയാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തിലാണ് സര്‍വീസുകള്‍ ആരംഭിക്കുന്നതില്‍ ധാരണയായത്.


 കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ വി എം ഷാജി, എടിഒ രഞ്ജിത്ത്, ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ് എസ്. ഷിബു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഇതോടൊപ്പം വടകരകുറ്റ്യാടിമാനന്തവാടിമൈസൂരു റൂട്ടില്‍ പുതിയ ദീര്‍ഘദൂര കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കാനും നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 


പുലര്‍ച്ചെ വടകരയില്‍ നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 10 മണിയോടെ മൈസൂരുവില്‍ എത്തുന്ന രീതിയിലായിരിക്കും സര്‍വീസ് ക്രമീകരിക്കുക.മണിയൂര്‍, വേളം പഞ്ചായത്തുകളിലെ ഗതാഗത പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. 

ഇതിന്റെ ഭാഗമായി രാവിലെ വടകരയില്‍ നിന്ന് മണിയൂരിലേക്ക് പുതിയ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. 

പുറമേരി പഞ്ചായത്തില്‍ ഗ്രാമവണ്ടി സര്‍വീസ് നടപ്പാക്കിയതോടെ അവിടുത്തെ ഗതാഗത ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായതായും യോഗം വിലയിരുത്തി.


കുറ്റ്യാടി റൂട്ടില്‍ രാത്രികാല യാത്രാ സൗകര്യങ്ങളുടെ അഭാവം പരിഹരിക്കണമെന്ന ആവശ്യം മുന്‍പ് തന്നെ എംഎല്‍എ ഗതാഗത മന്ത്രി ബി. ഗണേഷ് കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 


വടകരയില്‍ നിന്ന് കുറ്റ്യാടി വഴി മൈസൂരുവിലേക്ക് ബസ് സര്‍വീസുകള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനവും സമര്‍പ്പിച്ചതായി എംഎല്‍എ അറിയിച്ചു.

Tags

Share this story

From Around the Web