ക്രിമിനൽ കേസുകളിൽ പ്രതികളായാൽ ഇനി അഡ്മിഷൻ ഇല്ല: കർശന നടപടിയുമായി കേരള സർവകലാശാല

തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അസാധാരണ നടപടിയുമായി കേരള സർവകലാശാല.
ക്രിമിനൽ കേസുകളിൽ പ്രതികളാകുന്ന വിദ്യാർത്ഥികൾക്ക് ഇനിമുതൽ കേരള സർവകലാശാലകളിൽ പ്രവേശനം നൽകില്ലെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു.
ഇതുസംബന്ധിച്ച കർശനമായ സർക്കുലർ സർവകലാശാലയുടെ കീഴിലുള്ള എല്ലാ കോളേജുകളിലേക്കും അയച്ചിട്ടുണ്ട്.
കോളേജുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ, തങ്ങൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലം നിർബന്ധമായും നൽകണം.
ഈ സത്യവാങ്മൂലം ലംഘിച്ച് ഭാവിയിൽ കേസിൽ പ്രതികളാകുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ വ്യവസ്ഥയുണ്ടെന്നും സർക്കുലറിൽ പറയുന്നു.
പ്രവേശന സത്യവാങ്മൂലത്തിലെ പ്രധാന ചോദ്യങ്ങൾ
വിദ്യാർത്ഥികൾ നിർബന്ധമായും മറുപടി നൽകേണ്ട നാല് പ്രധാന ചോദ്യങ്ങളാണ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കോളേജുകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടിട്ടുണ്ടോ?, ക്രിമിനൽ കേസുകളിൽ പ്രതികളാണോ?, സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനൽ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ?, പരീക്ഷാ ക്രമക്കേട് നടത്തിയിട്ടുണ്ടോ? എന്നിവയാണ് ആ ചോദ്യങ്ങൾ.
ഈ സർക്കുലർ ലംഘിക്കപ്പെടുന്ന പക്ഷം, നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് കോളേജ് കൗൺസിലിന് തീരുമാനമെടുക്കാം എന്നും സർക്കുലറിൽ പറയുന്നു.
തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അസാധാരണ നടപടിയുമായി കേരള സർവകലാശാല.
ക്രിമിനൽ കേസുകളിൽ പ്രതികളാകുന്ന വിദ്യാർത്ഥികൾക്ക് ഇനിമുതൽ കേരള സർവകലാശാലകളിൽ പ്രവേശനം നൽകില്ലെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു.
ഇതുസംബന്ധിച്ച കർശനമായ സർക്കുലർ സർവകലാശാലയുടെ കീഴിലുള്ള എല്ലാ കോളേജുകളിലേക്കും അയച്ചിട്ടുണ്ട്.
കോളേജുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ, തങ്ങൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലം നിർബന്ധമായും നൽകണം. ഈ സത്യവാങ്മൂലം ലംഘിച്ച് ഭാവിയിൽ കേസിൽ പ്രതികളാകുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ വ്യവസ്ഥയുണ്ടെന്നും സർക്കുലറിൽ പറയുന്നു.
പ്രവേശന സത്യവാങ്മൂലത്തിലെ പ്രധാന ചോദ്യങ്ങൾ
വിദ്യാർത്ഥികൾ നിർബന്ധമായും മറുപടി നൽകേണ്ട നാല് പ്രധാന ചോദ്യങ്ങളാണ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോളേജുകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടിട്ടുണ്ടോ?, ക്രിമിനൽ കേസുകളിൽ പ്രതികളാണോ?, സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനൽ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ?, പരീക്ഷാ ക്രമക്കേട് നടത്തിയിട്ടുണ്ടോ? എന്നിവയാണ് ആ ചോദ്യങ്ങൾ.
ഈ സർക്കുലർ ലംഘിക്കപ്പെടുന്ന പക്ഷം, നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് കോളേജ് കൗൺസിലിന് തീരുമാനമെടുക്കാം എന്നും സർക്കുലറിൽ പറയുന്നു.