ഫാസ്ടാഗില്‍ പണമില്ല; പന്നിയങ്കര ടോള്‍ പ്ലാസയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞിട്ടു

 
fast tag

ഫാസ്ടാഗ് അക്കൗണ്ടില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞിട്ടു. രാവിലെ അന്തര്‍സംസ്ഥാന ബസുകള്‍ ഉള്‍പ്പെടെ 5 ബസ്സുകളാണ് തൃശൂരിലേക്ക് വരുന്നതിനിടയില്‍ ടോള്‍ പ്ലാസയില്‍ തടഞ്ഞിട്ടത്. ഇതേത്തുടര്‍ന്ന് യാത്രക്കാരും ബസ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും, തുടര്‍ന്ന് യാത്രക്കാരെ ഇറക്കി ബസുകള്‍ സമീപത്തേക്ക് മാറ്റിയിടുകയും ചെയ്തു.

യാത്രക്കാര്‍ മറ്റ് വാഹനങ്ങളില്‍ യാത്ര തുടര്‍ന്നതിനിടെ, ജീവനക്കാര്‍ തൃശൂര്‍ ഡിപ്പോയുമായി ബന്ധപ്പെടുകയും ഒടുവില്‍ കണ്ടക്ടര്‍ സ്വന്തം നിലയില്‍ ഗൂഗിള്‍ പേ വഴി ടോള്‍ തുക അടച്ച ശേഷമാണ് പ്ലാസ ജീവനക്കാര്‍ ബസുകള്‍ കടത്തിവിട്ടത്.

Tags

Share this story

From Around the Web