എത്ര വലിയവരായാലും അത്രയും താഴ്ന്നാലേ ദൈവസന്നിധിയില്‍ സ്വീകാര്യരാകൂ: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

 
KARIDNAL


ആലപ്പുഴ: നമ്മള്‍ എത്ര വലിയവരായാലും അത്രയും താഴ്ന്നാലേ ദൈവസന്നിധിയില്‍ സ്വീകാര്യരാകൂയെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ 800-ാം സ്വര്‍ഗീയ പ്രവേശന വര്‍ഷത്തിന്റെ ചങ്ങനാശേരി അതിരൂപതാതല ആഘോഷം വിശുദ്ധ ഫ്രാന്‍ സിസ് അസീസിയുടെ നാമധേയത്തിലുള്ള ചങ്ങനാശേരി അതിരൂപതയിലെ ഏക ദേവാലയമായ പൂന്തോപ്പ് പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യവും ലാളിത്യവും നിറഞ്ഞ യേശുവിന്റെ അതേ ജീവിതമായിരുന്നു വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടേത്. എല്ലാ ജീവജാലങ്ങളോടും സ്‌നേ ഹത്തില്‍ മാത്രം കഴിഞ്ഞ ഫ്രാന്‍സിസ് അസീസിയെ മാതൃകയാക്കാന്‍ ശ്രമിക്കണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

വിശുദ്ധന്റെ സ്മരണയില്‍ അതിരൂപത 2026-27 പരിസ്ഥിതി സംരക്ഷണ വര്‍ഷമായി ആചരിക്കും. ഇതിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശന വും ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. വസ്ത്രം ഉപയോഗിച്ചത്, പരിസ്ഥിതി സ്‌നേഹം, ദാരിദ്ര്യം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഫ്രാന്‍സിസ് അസീസിയും ഗാന്ധിജിയും തമ്മില്‍ ഏറെ സമാനതകളുണ്ടെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച മാ ര്‍ തോമസ് തറയില്‍ പറഞ്ഞു. കുടപ്പിറപ്പ് സ്‌നേഹം ബലപ്പെടുത്തുകയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.

അതിരൂപത വികാരി ജനറാള്‍ ഫാ. സ്‌കറിയ കന്യാകോണില്‍, പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ആന്റണി ഏത്തയ്ക്കാട്, കപ്പൂച്ചിന്‍ സെന്റ് ജോസഫ്‌സ് പ്രോവിന്‍സ് പ്രോവിന്‍ഷ്യല്‍ ഫാ. സരീഷ് ഫ്രാന്‍സിസ് തോണ്ടംകുഴിയില്‍, എഫ്സിസി പ്രൊവിന്‍ഷല്‍ സിസ്റ്റര്‍ ബ്രിജി, വികാരി ഫാ. ജോസ് പാ റശേരില്‍, ഫാ. അലക്സ് വാച്ചാപറമ്പില്‍, ബ്രദര്‍ പ്രമോദ് പി. ജോസഫ്, ഫാ. ബോബി ജോസ് കട്ടികാട് എന്നിവര്‍ പ്രസംഗിച്ചു. ഇടവകസമൂഹത്തെ കൂടാതെ അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്ന് 2500ലേറെ പ്രതിനിധികളും പങ്കെടുത്തു. തെള്ളകം കപ്പൂച്ചിന്‍ സെ മിനാരി അംഗങ്ങള്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.

Tags

Share this story

From Around the Web