അങ്കണവാടികളിൽ ഇനി അപരിചിതർക്ക് ‘നോ എൻട്രി’! പുതിയ സുരക്ഷാ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി

 
Bindu

കൊച്ചിയിലെ അങ്കണവാടിയിൽ മൂന്നര വയസ്സുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ അങ്കണവാടികൾക്കായി പുതിയ സുരക്ഷാ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. സംഭവത്തിൽ റിപ്പോർട്ട് കിട്ടിയശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷ മുൻനിർത്തി അങ്കണവാടികൾക്കുള്ളിലേക്ക് അപരിചിതരും മറ്റ് ആളുകളും പ്രവേശിക്കുന്നതിന് ഇനിമുതൽ ശക്തമായ നിയന്ത്രണങ്ങളും പരിശോധനകളും ഏർപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചി എളമക്കരയിലെ അങ്കണവാടിയിലാണ് ഈ സംഭവം നടന്നത്. കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എളമക്കര പോലീസ് പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആലുവയിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അതിവേഗം പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്

Tags

Share this story

From Around the Web