തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വൈദ്യുതിയില്ല; അടിയന്തര ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു, കെഎസ്ഇബിയില്‍ നിന്നും വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും ആശുപത്രിക്ക് അകത്തെ തകരാര്‍ മൂലം വൈദ്യുതി തടസപ്പെടുകയാണ്

 
tsr mc


മുളങ്കുന്നത്തുകാവ്: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല. ആശുപത്രിക്കുള്ളിലെ വയറിങ് തകരാറാണ് പ്രതിസന്ധിക്കിടയാക്കിയത്. വൈദ്യുതി തടസപ്പെട്ടതോടെ അടിയന്തര ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു.

രാവിലെ ഏഴര മുതലാണ് മെഡിക്കല്‍ കോളജില്‍ വൈദ്യുതി പൂര്‍ണമായും തകരാറിലായത്. കെഎസ്ഇബിയില്‍ നിന്നും വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും ആശുപത്രിക്ക് അകത്തെ തകരാര്‍ മൂലം വൈദ്യുതി തടസപ്പെടുകയാണ്. നിലവില്‍ ആശുപത്രിയിലെ ഒപി സര്‍വീസുകള്‍, കേള്‍വി പരിശോധന അടക്കം മാറ്റിവെച്ചിട്ടുണ്ട്.

സ്വിച്ചിന്റെ തകരാറാണ് പവര്‍ ഫെയിലിയറിന് കാരണമെന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജെ ലിജോ നല്‍കുന്ന വിശദീകരണം. ഉച്ചയോടെ പ്രതിസന്ധിയില്‍ പരിഹാരം കാണും. ചില്ലര്‍ പ്ലാന്റ്, കാത്ത് ലാബ് എന്നിവിടങ്ങളിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു.

എച്ച്ഒഡിമാരുമായി സംസാരിച്ച് പല ഡിപ്പാര്‍ട്ട്മെന്റുകളിലും ശസ്ത്രക്രിയ മാറ്റിവെക്കുകയായിരുന്നു. അത്യാവശ്യമില്ലാത്ത ശസ്ത്രക്രിയകള്‍ ആണ് ഒഴിവാക്കിയതെന്നും സൂപ്രണ്ട് പറഞ്ഞു.

Tags

Share this story

From Around the Web