'സംശയം വേണ്ടാ, ഇനി ഉറപ്പിക്കാം'; സൈബര്‍ തട്ടിപ്പ് തടയാന്‍ വാട്സ്ആപ്പ് നമ്പറുമായി പൊലീസ്. സൈബര്‍ വാള്‍ ചാറ്റ്ബോട്ട് വഴി ഡിജിറ്റല്‍ വിവരങ്ങളുടെ വിശ്വാസ്യത പരിശോധിക്കാം

 
cyber police



തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ സൈബര്‍ വാള്‍ ചാറ്റ്ബോട്ട് വഴി ഡിജിറ്റല്‍ വിവരങ്ങളുടെ വിശ്വാസ്യത പരിശോധിക്കാന്‍ അവസരമൊരുക്കി കേരള പൊലീസ്.

വാട്സ്ആപ്പ് നമ്പറിലൂടെ ചാറ്റ് ചെയ്ത് ഫോണ്‍ നമ്പറുകള്‍, ബാങ്ക് വിവരങ്ങള്‍, വെബ്‌സൈറ്റ് ലിങ്കുകള്‍, ഇ-മെയില്‍, ഐപി അഡ്രസുകള്‍, എസ്എംഎസ്, അപ്ലിക്കേഷന്‍ ഫയലുകള്‍ എന്നിവയുടെ വിശ്വാസ്യത പരിശോധിക്കാം.

94979 64163 എന്ന വാട്സ്ആപ്പ് നമ്പറിലേക്കാണ് നിങ്ങള്‍ക്ക് പരിശോധിക്കാന്‍ ആവശ്യമുള്ള വിവരങ്ങള്‍ മെസ്സേജ് ചെയ്യേണ്ടത്. 

ബാങ്ക് ഉദ്യോഗസ്ഥനെന്നോ കസ്റ്റമര്‍ കെയര്‍ എന്ന് പറഞ്ഞോ നിങ്ങള്‍ക്ക് കോള്‍ വന്നോ? എങ്കില്‍ വന്ന നമ്പര്‍ തട്ടിപ്പുകാരുടേതാണോയെന്ന് സൈബര്‍ വാള്‍ ചാറ്റ്ബോട്ട് വഴി പരിശോധിക്കാം.

ഏതെങ്കിലും യുആര്‍എല്‍ ലിങ്ക് സുരക്ഷിതമാണോ എന്നറിയണോ. യുആര്‍എല്‍ കോപ്പി ചെയ്ത് മുകളിലെ നമ്പറിലേക്ക് മെസ്സേജ് ചെയ്താല്‍ മതി. 

യുആര്‍എല്ലിലെ ചെറിയ മാറ്റം പോലും നിങ്ങളെ വ്യാജ വെബ്സൈറ്റിലേക്ക് എത്തിക്കുമെന്നതിനാല്‍ സുരക്ഷ ഉറപ്പാക്കല്‍ പ്രധാനപ്പെട്ടതാണ്.

നിങ്ങള്‍ക്ക് വരുന്ന ഇ-മെയില്‍ തട്ടിപ്പുകാരുടേതാണോയെന്ന് പരിശോധിക്കണോ? അതിനും വഴിയുണ്ട്. മെയില്‍ ഐഡി കൊടുത്താല്‍ പരിശോധിച്ച് പറയും. ഐപി അഡ്രസ് പരിശോധിക്കേണ്ടതുണ്ടെങ്കില്‍ അതും ചെയ്യും. 

ഫോണില്‍ വന്ന എസ്എംഎസ് വ്യാജമാണോയെന്ന് പരിശോധിക്കാനും കഴിയും. ബാങ്ക് അലര്‍ട്ട്, ഒടിപി, കെവൈസി അപ്ഡേറ്റ്, ഡെലിവറി മെസേജ് തുടങ്ങി എല്ലാം സൈബര്‍ വാള്‍ ചാറ്റ്ബോട്ട് വഴി പരിശോധിച്ച് തട്ടിപ്പാണോ അല്ലയോ എന്ന് ഉറപ്പാക്കാം. 

അപരിചിതമായ ലിങ്കുകളില്‍ നിന്ന് മുസ ഫയലുകള്‍ വന്നാല്‍ ഡൗണ്‍ലോഡ് ചെയ്യണോയെന്നും ചോദിച്ച് ഉറപ്പിക്കാം.

മാത്രമല്ല, സൈബര്‍ തട്ടിപ്പുകള്‍ തടയാനും 94979 64163 എന്ന വാട്സ്ആപ്പ് നമ്പര്‍ ഉപയോഗിക്കാം. സംശയം തോന്നുന്ന ഫോണ്‍ നമ്പറുകള്‍, ബാങ്ക് വിവരങ്ങള്‍, വെബ്സൈറ്റ്, ഇമെയില്‍ വിലാസം, ഐപി അഡ്രസ്, എസ്എംഎസ്, അപ്ലിക്കേഷനുകള്‍ എന്നിവ ഈ നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യാം.

Tags

Share this story

From Around the Web