മില്‍മ നെയ്യില്‍ തീരുമാനമായില്ല; നിയമോപദേശം തേടിയ ശേഷമേ തീരുമാനം എടുക്കൂ; കെ. ജയകുമാര്‍, 30 ലക്ഷം ടിന് അരവണ സ്റ്റോക്ക് ഉണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: അരവണ പ്ലാന്റിലെ ഉല്പാദനം മുക്കാല്‍ ഭാഗവും പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. 30 ലക്ഷം ടിന് അരവണ സ്റ്റോക്ക് ഉണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മില്‍മ നെയ്യ് തീരുമാനം എടുത്തില്ലെന്നും നിയമ ഉപദേശം എടുത്തതിനു ശേഷം മാത്രമേ മുന്നോട്ട് പോകുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മില്‍മ കേരളം കണികണ്ടുണരുന്ന നന്മയല്ലേയെന്നും സീസണ് തുടങ്ങുമ്പോള്‍ 10000 ലിറ്റര്‍ കുറവേയുള്ളൂവെന്നും മില്‍മയുടെ കയ്യില്‍ ആവശ്യത്തിന് നെയ്യ് ഉണ്ടെന്നും റീ ടെന്‍ഡറില്‍ യോഗ്യത ഉള്ളവര്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലേക്ക് ആവശ്യമായ നെയ്യ് വിതരണത്തിനായി പുതിയ ടെന്‍ഡര്‍ നടപടികളില്‍ യോഗ്യരായ വിതരണക്കാരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, മില്‍മയുമായി ചര്‍ച്ച നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു.
ആദ്യ ഘട്ടത്തില്‍ തുറന്ന ടെന്‍ഡര്‍ വിളിച്ചപ്പോള്‍ മില്‍മ പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് രണ്ട് തവണ റീ-ടെന്‍ഡര്‍ വിളിച്ചെങ്കിലും യോഗ്യരായ വിതരണക്കാരെ ലഭിച്ചിരുന്നില്ല.
കഴിഞ്ഞ തവണ മില്‍മ വഴി നെയ്യ് എത്തിച്ചപ്പോള്‍ ക്രമക്കേടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടന്നിരുന്നു