ബോര്‍ഡിങ് പാസില്ല, റിട്ടേണില്ലെങ്കില്‍ പിഴ; സെപ്തംബറില്‍ നിലവില്‍ വരുന്ന മാറ്റങ്ങളറിയാം

 
TRAIN

സെപ്തംബര്‍ ഒന്നു മുതല്‍ നിരവധി മാറ്റങ്ങളാണ് രാജ്യത്ത് നിലവില്‍ വരുന്നത്. ബോര്‍ഡിങ് പാസ് മുതല്‍ എല്‍പിജി കണക്ഷനില്‍ വരെ മാറ്റങ്ങുണ്ടാവും. സെപ്തംബര്‍ ഒന്ന് മുതല്‍ രാജ്യത്ത് നിലവില്‍ വരുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങളറിയാം.
ഐടിആര്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് പിഴ
ബിസിനസ് അല്ലെങ്കില്‍ പ്രൊഫഷണല്‍ വരുമാനമുള്ളവരുടെ ഐടിആര്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി ആഗസ്റ്റ് 31 ആണ്. ഈ തീയതിക്കകം ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ പിഴശിക്ഷയുണ്ടാകും. ഡിസംബര്‍ 31 വരെയാണ് പിഴയോട് കൂടി ഐടിആര്‍ ഫയല്‍ ചെയ്യാന്‍ സാധിക്കുക.

ഇതിനായി ലേറ്റ് ഫയലിങ് ഫീസ് നല്‍കണം. പുറമേ ഒരു ശതമാനം പലിശയും. അഞ്ച് ലക്ഷം വരെയുള്ളവര്‍ക്ക് 1,000 രൂപയാണ് ലേറ്റ് ഫീസ്. അഞ്ച് ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് 5,000 രൂപയും ലേറ്റ് ഫീസ് നല്‍കണം.

എല്‍പിജി ഉടമകള്‍ക്ക് കൈവൈസി പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31 ആണ്. ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷനാണ് പൂര്‍ത്തിയാക്കേണ്ടത്. ആഗസ്റ്റ് 31നകം ഇത് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗ്യാസ് സിലിണ്ടര്‍ സബ്സിഡി എന്നിവ ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടേക്കും.
വിമാനത്താവളങ്ങളില്‍ ബോര്‍ഡിങ് പാസില്ല
യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ നേരിടുന്ന സമയനഷ്ടം ഒഴിവാക്കാന്‍ രാജ്യാന്തര യാത്രക്കുള്ള ബോര്‍ഡിങ് പാസ് സ്റ്റാം ചെയ്യുന്നത് ഒഴിവാക്കാന്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ തീരുമാനിച്ചു. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് സമയത്ത് യാത്രക്കാര്‍ ഇലക്ട്രോണിക് ബോര്‍ഡിങ് പാസ് കാണിച്ചാല്‍ മതി.
ഇതിന് പുറമേ ഓരോ മാസവും ഒന്നാം തീയതി ഗ്യാസ് വിലയില്‍ മാറ്റം വരാറുണ്ട്. ഗാര്‍ഹിക, വാണിജ്യ പാചകവാതക വിലയില്‍ സെപ്തംബറില്‍ എന്ത് മാറ്റം വരുമെന്നാണ് എല്ലാവരും കൗതുകത്തോടെ ഉറ്റുനോക്കുന്നത്.

Tags

Share this story

From Around the Web