തമിഴ്നാട്ടിൽ ഗോവധ നിരോധനമില്ല, ഉത്തരവ് സ്റ്റേചെയ്ത് സുപ്രീം കോടതി

 
Court

തമിഴ്‌നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ബക്രീദ് ദിനത്തിലോ മറ്റ് ദിവസങ്ങളിലോ പശുക്കളെ കശാപ്പ് ചെയ്യരുതെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഹർജിക്കാർ ആവശ്യപ്പെടാത്ത കാര്യങ്ങളിൽ ഹൈക്കോടതി ഇടപ്പെട്ടെന്ന് സുപ്രീം കോടതി പറഞ്ഞു. തമിഴ്നാട് മൃഗ സംരക്ഷണ നിയമത്തിന് വിരുദ്ധമാണ് ഹൈ ക്കോടതി ഉത്തരവ് എന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. പാൽ ഉൽപ്പാദനം സംരക്ഷിക്കുന്നതിനും ഗ്രാമീണ സമ്പദ്യവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുമാണ് നിരോധനം എന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.


1976-ലെ സർക്കാർ ഉത്തരവ് നടപ്പിലാക്കിക്കൊണ്ടാണ് മെയ് 27-ന് ഹൈക്കോടതി ഈ നിരോധനം ഏർപ്പെടുത്തിയത്. ഭരണഘടനയുടെ 48-ാം അനുച്ഛേദം പശുക്കളെ അറക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിക്കുന്നുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Tags

Share this story

From Around the Web