വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കരുത്. ഉറപ്പ് നല്‍കിയാല്‍ നിരാഹാരം അവസാനിപ്പിക്കാം. കേന്ദ്രത്തിന് കത്തെഴുതി സോനം വാങ്ചുക്

 
sonam


സിജെപി പ്രതിഷേധം 33-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ കേന്ദ്രത്തിന് കത്തെഴുതി സോനം വാങ്ചുക്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പു നല്‍കിയാല്‍ നിരാഹാരം അവസാനിപ്പിക്കാം എന്ന് സോനം കത്തില്‍ വ്യക്തമാക്കി. 

നിരാഹാര സമരം സോനം വാങ്ചുകിനോട് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ രംഗത്തെത്തിയിരുന്നു.


കഴിഞ്ഞ തിങ്കളാഴ്ച രാജ്യ തലസ്ഥാനത്തുണ്ടായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കരുത് എന്ന് ആവശ്യപ്പെട്ടാണ് സോനം വാങ്ചുക് കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയത്. നടപടി സ്വീകരിക്കില്ല എന്ന് ഉറപ്പു ലഭിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കാം എന്നും സോനം അറിയിച്ചു.ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യവും പരിഗണിക്കാമെന്ന് തന്നെ സന്ദര്‍ശിച്ച കേന്ദ്രമന്ത്രിമാരായ ജെ പി നഡ്ഡയും ജിതേന്ദ്ര സിങ്ങും പറഞ്ഞതായും സോനം വിവരം പങ്കുവെച്ചു.

നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോനം വാങ്ചുകിനെ ജോണ്‍ ബ്രിട്ടാസ് എം പിയുടെടെയും എ എ റഹീം എംപിയുടെയും നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. വിദ്യാര്‍ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ വിലക്കിയതായി ആരോപണവും ഉയരുന്നുണ്ട്.

 സിജെപി പ്രക്ഷോഭത്തിനടക്കം പിന്തുണ പ്രഖ്യാപിച്ച് സൃഷ്ടിച്ച ഗ്രൂപ്പുകളാണ് മെറ്റ വിലക്കിയത്. പ്രതിഷേധക്കാര്‍ക്കെതിരെയുള്ള പൊലീസ് അതിക്രമത്തിനെതിരായ ഹര്‍ജിയില്‍ ഡല്‍ഹി പൊലീസിനോടും കേന്ദ്രസര്‍ക്കാനോടും ഡല്‍ഹി ഹൈക്കോടതി മറുപടി തേടി. 


സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണം എന്ന നിര്‍ദേശവും കോടതി നല്‍കി. എന്നാല്‍ സമ്മാന വിഷയത്തില്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി അടിയന്തരമായി ലിസ്റ്റ് ചെയ്യുന്നതിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിസമ്മതിച്ചു. 

പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഉണ്ടെന്നു പറഞ്ഞ ഹര്‍ജിക്കാരനോട് അത് കാണാന്‍ താല്പര്യം ഇല്ല എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. രാജ്യതലസ്ഥാനത്ത് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ഭാഗമായി ബംഗാളില്‍ നിന്ന് 20 കമ്പനി സിആര്‍പിഎഫ് ഉദ്യോഗസ്ഥരെയും ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്.
 

Tags

Share this story

From Around the Web