നമ്പര്‍1 ആരോഗ്യം ഊതി വീര്‍പ്പിച്ച ബലൂണ്‍: നുണകളാല്‍ കെട്ടിപ്പെടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകര്‍ന്നു വീഴുകയാണെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കണമെന്നും ബിജെപി

തിരുവനന്തപുരം:നുണകളാല്‍ കെട്ടിപ്പെടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകര്‍ന്നു വീഴുകയാണെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം നിലംപതിച്ച് ഒരാള്‍ മരണപ്പെട്ടത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
അപകടമുണ്ടായപ്പോള്‍ ഉപയോഗമില്ലാത്ത കെട്ടിടമാണ് തകര്‍ന്നതെന്ന് പറഞ്ഞ് തടിതപ്പാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. അങ്ങനെയെങ്കില്‍ ഒരാള്‍ മരണപ്പെട്ടതില്‍ സര്‍ക്കാര്‍ മറുപടി പറയണം. ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.
അപകട ഭീഷണിയുള്ള കെട്ടിടമാണെങ്കില്‍ തന്നെ അവിടെ എത്തുന്ന ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും അങ്ങോട്ടുള്ള പ്രവേശനം തടയാനും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കേരളത്തിലെ ആരോഗ്യ മേഖലയില്‍ നിന്നും ഉയര്‍ന്നു വരുന്ന വലിയ വീഴ്ചകളുടെ കാരണക്കാരിയായ സംസ്ഥാന ആരോഗ്യ മന്ത്രിയെ എത്രയും വേഗം ആ ചുമതലയില്‍ നിന്നും ഒഴിവാക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.
അവശ്യമരുന്നുകള്‍ പോലും ആശുപത്രികളില്‍ ലഭ്യമാകാത്ത സാഹചര്യമുണ്ട്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ആയുഷ്മാന്‍ ഭാരത് പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നില്ല. കാരുണ്യ പദ്ധതിയും അവതാളത്തിലാണ്. ഇത്തരത്തില്‍ എല്‍ഡിഎഫ് കൊട്ടിഘോഷിക്കുന്ന നമ്പര്‍ 1 ആരോഗ്യം എന്നത് ഊതി വീര്‍പ്പിച്ച ബലൂണ്‍ ആണെന്ന് ഓരോ സംഭവങ്ങളും അടിവരയിടുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.