കപ്പലിൽ നിന്ന് ഞാറക്കൽ സ്വദേശിയെ കാണാതായ സംഭവം, തെരച്ചിൽ ശക്തമാക്കണമെന്ന് കുടുംബം

 
qqq

കൊച്ചി: സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപൂരിലേക്ക് പോയ കപ്പലില്‍ നിന്ന് മലയാളി യുവാവിനെ കാണാതായ സംഭവത്തില്‍ അന്വേഷണവും തെരച്ചിലും ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. എറണാകുളം ഞാറക്കൽ സ്വദേശി ഷിന്റോൺ ബെന്നിയെയാണ് കാണാതായത്.

മുംബൈ ആസ്ഥാനമായ എം.ഒ.എൽ (MOL) ഷിപ്പിങ് കമ്പനിയുടെ 'വിക്ടോറിസ് എയ്സ്' (Victorius Ace) കപ്പലിലെ ഡെക്ക് ഓഫീസർ ട്രെയിനിയാണ് ഷിന്റോൺ. സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപൂരിലേക്ക് യാത്ര തിരിച്ച കപ്പലില്‍ നിന്നാണ് ഇദ്ദേഹത്തെ കാണാതായത്. ബുധനാഴ്ചയാണ് ഷിന്റോണിനെ കാണാനില്ലെന്ന വിവരം കമ്പനി അധികൃതർ ബന്ധുക്കളെ ഔദ്യോഗികമായി അറിയിച്ചത്. സംഭവത്തിൽ അടിയന്തര ഇടപെടലും ശക്തമായ തെരച്ചിലും വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Tags

Share this story

From Around the Web