നിതിൻ രാജിൻ്റെ മരണം; അന്വേഷണസംഘം വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു
Updated: Aug 8, 2026, 19:43 IST
നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. ജാതി അധിക്ഷേപവും ഡോ. റാമിൻ്റെ ഭാഗത്തുനിന്നുള്ള മാനസിക പീഡനവുമാണ് നിതിൻ്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം മൊഴി നൽകി. ഡിവൈഎസ്പി ജീവൻ ജോർജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.
അതേസമയം പുതിയ അന്വേഷണം നല്ല രീതിയിൽ പോകുമെന്നാണ് വിശ്വാസമെന്ന് നിതിൻ്റെ അച്ഛൻ പറഞ്ഞു. നേരത്തെ പൊലീസ് ഉൾപ്പെടെയുള്ള കണ്ണൂരിലെ ലോബികൾ കേസ് അട്ടിമറിച്ചിരുന്നു. അതൊന്നും ഉണ്ടാവില്ല എന്നാണ് ഇനി പ്രതീക്ഷയെന്നും നിതിൻ്റെ അച്ഛൻ പറഞ്ഞു.