നിത്യ കന്യക: സാഹിത്യ - രംഗപാഠ നിരൂപണം 

 
nadakam


വടകരയുടെ എഴുത്ത്കാരൻ​കുട്ടികൃഷ്ണൻ നാരായണനഗരത്തിന്റെ  'നിത്യ കന്യക' എന്ന നാടകകൃതി, അനുഷ്ഠാനീയമായ മിത്തുകളെയും പാരമ്പര്യബദ്ധമായ ആഖ്യാനങ്ങളെയും
സ്ത്രൈണതയുടെ നിസ്തുല്യമായ ആർജ്ജവത്തെയും,
മിത്തുകളുടെ ഉദയം. അവക്ക് ദൈവീക പരിവേഷം കിട്ടുന്നതെങ്ങിനെ , മലമ്പാറിലെ തെയ്യങ്ങളുടെ പൂർവ്വാശ്രമങ്ങൾ , എന്നീ സാമൂഹിക ഏടുകൾ വികാരം ഒട്ടും ചോരാതെ അവയുടെ ഭൂമിക - കാലഗണന ദ്യോതകങ്ങളോടെ ആധുനിക രംഗവേദിയുടെ പ്രമേയപരിസരത്തേക്ക് പുനർവ്യാഖ്യാനിക്കുന്ന ശ്രദ്ധേയമായൊരു സാഹിത്യസൃഷ്ടിയാണ്. വടക്കൻ മലബാറിലെ നാടോടി ഐതിഹ്യങ്ങളിൽ നിറഞ്ഞുനിൽക്കുന്ന തെയ്യപ്രതീക - ശാസ്ത്രത്തെയും സ്ത്രീസങ്കൽപ്പങ്ങളെയും കേന്ദ്രമാക്കിക്കൊണ്ട്, പവിത്രതയുടെയും കന്യകാത്വത്തിന്റെയും പാരമ്പര്യ നിർവചനങ്ങളെ ഈ നാടകം ശക്തമായി വിചാരണ ചെയ്യുന്നു പുരാഖ്യാനം ചെയ്യുന്നു.

​പ്രമേയപരിസരവും മിത്തോപോയറ്റിക് ഘടനയും -

​നാടകത്തിന്റെ കാതൽ 
എന്നത് ഐതിഹ്യവും ആധുനിക അസ്തിത്വവാദവും  തമ്മിലുള്ള സമന്വയമാണ്. 

​ഉപപാഠങ്ങളുടെ രൂപീകരണം
 
 ഉപരിതലത്തിൽ ഇത് ഒരു പൗരാണിക-നാടോടി കഥയുടെ പുനരാവിഷ്കാരമാണെന്ന് തോന്നിപ്പിക്കുമെങ്കിലും, ആന്തരികമായി സ്ത്രീയുടെ വ്യക്തിത്വത്തിന്മേലുള്ള സാമൂഹിക അടിച്ചമർത്തലുകളുടെയും- അവൾ നേരിടുന്ന ഒറ്റപ്പെടൽ - ആത്മസംഘർഷങ്ങൾ - നിർബന്ധിത വിശുദ്ധിയുടെയും - ജന്മിത്വം -നാടുവാഴിത്തം -
അടിമത്വം - അടിയാളരിലുള്ള അസ്പർശ്യത എന്ന ആചാരത്തിലെ പ്രഹസനം - എന്നീ ഉപപാഠങ്ങൾ മുഴുവനും ഈ കൃതിയിൽ സജീവമാണ്
.
​മിത്തിന്റെ വിഭംഗനം 

 പാരമ്പര്യമായി പൂജിക്കപ്പെടുന്ന 'പൂമാതൈ പൊന്നമ്മ' എന്ന സങ്കൽപ്പത്തെ കേവലമൊരു ആത്മീയ ബിംബമായി നിർത്തിപ്പോരാതെ, അവളുടെ മാനസിക വിചാരങ്ങളെയും - ആത്മസംഘർഷങ്ങളെയും അനാവരണം ചെയ്തുകൊണ്ട് നാടകകൃത്ത് മിത്തിനെ വിഭംഗനം ചെയ്യുന്നു.

നാടകീയ സംഘർഷവും കഥാപാത്ര ആവിഷ്കാരവും

​വ്യഷ്ടിയും (individual) സമഷ്ടിയും (society) തമ്മിലുള്ള സങ്കീർണ്ണമായ ബന്ധമാണ് നാടകത്തിലെ പ്രധാന സംഘർഷബിന്ദു
 
​കേന്ദ്ര കഥാപാത്രത്തിന്റെ മാനസികാവസ്ഥ: 
  
 'പൊന്നമ്മ' എന്ന കഥാപാത്രം കേവലം ഒരു ദൃശ്യരൂപമല്ല; മറിച്ച് പവിത്രതയുടെ പേരിൽ സമൂഹം നിർമ്മിച്ചെടുത്ത നിശ്ശബ്ദ ഇരയുടെ പ്രതീകമാണ്. അത് പിന്നീട് ദൈവീക പരിവേഷം പ്രാപിക്കുന്നത് പൊന്നമ്മയുടെ ദൈവീകത കൊണ്ടല്ല മറിച്ച് സാമൂഹി മൊയി ഒറ്റക്ക് വഴി വെട്ടിയവളോടുള്ളഅവർ കഥാവശേഷയായതിൽ പിന്നീടുള്ള നമ്മുടെ സമൂഹത്തിന്റെ ഏകപക്ഷീയ ആരാധന കൊണ്ട് മാത്രമാണ്. ഇല്ലത്തിന് തീ കൊടുത്തത് അന്നത്തെ യുവതയും ആവാം. അത് രക്ത സാഷിത്വത്തിന്റെ സാമൂഹിക ഉപഉൽപന്നമായി
അല്ലെങ്കിൽ സാമൂഹിക-സാഹിത്യ വിമലനീകരണം അഥവാ കഥാർസിസ് എന്ന് വേണം കാണാൻ .ആന്തരിക സംഘർഷങ്ങളും തത്ത്വചിന്താപരമായ ആകുലതകളും കഥാപാത്രത്തിന്റെ ഡയലോഗുകളിലും മൗനങ്ങളിലും നിഴലിക്കുന്നു. 

​പ്രതിരൂപാത്മകത:

 നാടകത്തിലെ മറ്റു കഥാപാത്രങ്ങൾ വ്യവസ്ഥാപിത അനാചാരങ്ങളുടെയും പുരുഷാധിപത്യ സങ്കൽപ്പങ്ങളുടെയും പ്രതീകങ്ങളായി വർത്തിക്കുമ്പോൾ, പൊന്നമ്മയുടെ 'നിത്യകന്യകാത്വം' പവിത്രതയേക്കാളേറെ അടിച്ചമർത്തപ്പെട്ട
സ്ത്രീ - സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി മാറുന്നു.
സ്ത്രീ ശാക്തീകരണത്തിന്റെ
21 ആം നൂറ്റാണ്ടിന്റെ  നവ പാഠങ്ങൾ ഉയിരെടുക്കുന്നത് പോലും
പൂമാതൈ പൊന്നമ്മ എന്ന അതി ശക്തമായ അടിയാള (പൂലുവ സ്ത്രീ ) ജന്മത്തിലൂടെയാണെന്ന് വിലയിരുത്തിയാൽ അതിശയോക്തിയാവില്ല
.
​രംഗഭാഷയും സാങ്കേതിക സങ്കേതങ്ങളും 

​ഒരു സാഹിത്യപാഠം  എന്നതിലുപരി മികച്ചൊരു രംഗപാഠം  കൂടിയാണ് ഈ കൃതി. തെയ്യം - അതിന്റെ ദൈവീകത - കണ്ണകിയെ അനുസ്മരിപ്പിക്കുന്ന  പ്രതികാര ജ്വാല - എന്നിവ സ്റ്റേജിൽ ഉൾക്കൊള്ളേണ്ടവ കൂടിയാണ്

​അനുഷ്ഠാനീയ രംഗസജ്ജീകരണം -

 TH കുഞ്ഞിരാമൻനമ്പ്യാരുടേതായി വീണ്ടെടുക്കപ്പെട്ട തോറ്റംപാട്ടുകളുടെ താളത്മകതയും - തെയ്യത്തിന്റെ ആംഗിക-വാചിക അഭിനയ സാധ്യതകളും നാടകത്തിന്റെ ഘടനയിൽ സമർത്ഥമായി ശ്രീകുട്ടികൃഷ്ണൻ നാരായണ നഗരം കോർത്തിണക്കിയിരിക്കുന്നു.

​ധ്വന്യാത്മകതയും സംഭാഷണശൈലിയും

ആഡംബരപൂർണ്ണമായ വാഗ്ധോരണികൾക്ക് പകരം, ധ്വന്യാത്മകവും  പ്രതീകാത്മകവുമായ സംഭാഷണങ്ങളാണ് നാടകകൃത്ത് ഉപയോഗിച്ചിരിക്കുന്നത്. ഇത് കൃതിക്ക് കവിതോചിതമായ ഒരു അന്തരീക്ഷം  നൽകുന്നു
.
​ശബ്ദ-വെളിച്ച വിന്യാസങ്ങൾ

:ശബ്ദനിയന്ത്രണം  നിഴലും വെളിച്ചവും തമ്മിലുള്ള അനുപാതം സ്റ്റേജിൽ എങ്ങിനെയാവണം എന്നിവയെക്കുറിച്ചുള്ള സൂചനകൾ രംഗാവിഷ്കാരത്തിന്റെ സാങ്കേതികത്തികവിനെ കാണിക്കുന്നു.
​അനുഷ്ഠാന കലകളുടെ ദൃശ്യചാരുതയും ആധുനിക നാടകവേദിയുടെ പ്രമേയപരമായ ഗൗരവവും സമന്വയിപ്പിച്ച 'പൂമാതൈ പൊന്നമ്മ' അഥവാ 'നിത്യ കന്യക', മലയാള നാടക സാഹിത്യത്തിലെ പരീക്ഷണാത്മകമായ ഒരു ഏടാണ്. സാഹിത്യമൂല്യവും രംഗാവതരണ സാധ്യതകളും ഒരുപോലെ നിലനിർത്തുന്ന ഈ നാടകം, സ്ത്രീത്വത്തിന്റെ അസ്തിത്വസമസ്യകളെ സാമൂഹിക-സാംസ്കാരിക തലങ്ങളിൽ വിമർശനാത്മകമായി രേഖപ്പെടുത്തുന്നു.
ഇന്ന് അധ്യാപകരും അഭിഭാഷകരും പോലീസും രക്ഷിതാക്കളും
വ്യാപകമായി ഉപയോഗിച്ച് വരുന്ന Good Touch ഉo Bad Touch ഉം സംബധിച്ച നവ പാഠങ്ങൾ , പെൺകുട്ടികളുടെ
അവശ്യ സന്ദർഭങ്ങളിൽ No എന്ന് പറയാനുള്ള കഴിവ്
- ചെറുത്ത് നിൽപ്, വിധേയപ്പെടാതിരിക്കൽ, ആശയപ്രകരണത്തിനായുള്ള സ്വയം രക്തസാക്ഷിത്വം - ധീരത, സ്‌ഥൈര്യം എന്നീ
- ജീവിത പാഠങ്ങൾ 18 ആം നൂറ്റാണ്ടിൽ വയനാടൻ മലനിരകൾക്ക് പടിഞ്ഞാറൻ താഴ്വരകളിലെവിടെയോ
- കടലുങ്കര നാടുവാഴിക്ക് കീഴിൽ നടന്ന അടിയാള സ്ത്രീയായ പുമാതേയ് പൊന്നമ്മയുടെ ജീവിതവും അവർ കാണിച്ച ആദർശധീരതയും
-ആയിരുന്നു .പ്രഥമ പാഠം എന്ന് ഈ ചരിത്രപരമായ നാടകത്തിലൂടെ  കാണാം


21-9-2026

നാടക നിരൂപണം തയ്യാറാക്കിയത്
സന്തോഷ് AM
അഡ്വക്കേറ്റ്
വടകര

Tags

Share this story

From Around the Web