സംസ്ഥാനത്തെ നിപ വ്യാപനം. കണ്ടെയ്‌മെന്റ് സോണുകളില്‍ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത വേണം. ആരോഗ്യമന്ത്രി

 
VEENA



തിരുവനന്തപുരം : സംസ്ഥാനത്ത് നിപ പടരുന്ന സാഹചര്യത്തില്‍ കണ്ടെയ്‌മെന്റ് സോണുകളില്‍ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതേസംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. നിപയുടെ സാഹചര്യം കണക്കിലെടുത്ത് ഇന്ന് രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.

നിലവില്‍ പാലക്കാടും മലപ്പുറത്തുമാണ് രോഗം സ്ഥിതീകരിച്ചിരിക്കുന്നത് , എന്നാല്‍ ഈ രണ്ട് കേസുകളും തമ്മില്‍ ബന്ധമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. അതിനാല്‍ തന്നെ രണ്ട് രോഗികളെയും ഇന്‍ഡകസ് രോഗികളായി കണക്കാക്കിയാകും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. അതേസമയം ഇന്ന് വൈകീട്ട് വീണ്ടും ഉന്നതതലയോഗം ചേരും. ഇന്നലെയാണ് മലപ്പുറത്ത് മരിച്ച 18കാരിക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത്.

Tags

Share this story

From Around the Web