നിപ: ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാലക്കാട് ജില്ല കളക്ടര്‍

 
nipa



പാലക്കാട്: നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാലക്കാട് ജില്ല കളക്ടര്‍ ജി പ്രയങ്ക. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത് 3 പേര്‍ ആണ്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ സാമ്പിള്‍ ഫലം നെഗറ്റീവ് ആണ്. 

പാലക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗ ലക്ഷണങ്ങളോടെ 2 കുട്ടികള്‍ ചികിത്സയില്‍ ആണ്. ഇരുവരുടെയും സാമ്പിള്‍ പരിശോധന ഫലം ഉടന്‍ ലഭിക്കും. രോഗം സ്ഥിരീകരിച്ച യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ 173 പേര്‍ ആണ് ഉണ്ടായിരുന്നത്. മുഴുവന്‍ പേരും ഹോം ക്വാറന്റൈനില്‍ ആണ് എന്നും കളക്ടര്‍ പറഞ്ഞു.

നിപ ബാധിച്ച യുവതിയെ പെരുന്തല്‍മണ്ണ ആശുപത്രിയില്‍ നിന്നും കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവില്‍ മെഡിക്കല്‍ കോളജിലെ നിപ വാര്‍ഡില്‍ യുവതിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്. 


 

Tags

Share this story

From Around the Web