കോഴിക്കോട് മെഡിക്കൽ കോളജിലെ രോഗിയ്ക്ക് നിപ സ്ഥിരീകരിച്ചു; പുണെ വൈറോളജി ലാബിൽ നിന്നുള്ള ഫലവും പോസിറ്റീവ്

 
kozhikode medical college

സംസ്ഥാനത്ത് ഭീതി വിതച്ച് നിപയും ഷിഗെല്ലയും. കോഴിക്കോട് മെഡിക്കൽ കോളജിലെ രോഗിയ്ക്ക് നിപ സ്ഥിരീകരിച്ചു. നിപ രോഗിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുറത്തുവന്ന പരിശോധന ഫലത്തിലാണ് നിപ സ്ഥിരീകരിച്ചത്. 41 കാരനായ രാമനാട്ടുകര സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചു നടത്തിയ പ്രാഥമിക പരിശോധനയിലും ഇയാൾക്ക് നിപ സ്ഥിരീകരിച്ചിരുന്നു. ശേഷമാണ് സ്രവം വീണ്ടും പരിശോധിക്കുന്നതിനായി പൂണെയിലേക്ക് അയച്ചത്.

നിപ ബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. രോഗിയുമായി സമ്പർക്കം പുലർത്തിയവരോടെല്ലാം ക്വാറന്റൈനിൽ പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags

Share this story

From Around the Web