മൂവാറ്റുപുഴയില്‍ ഡാന്‍സ് ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോള്‍ കാറിടിച്ച് ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം
 

 
accident


 
കൊച്ചി: മൂവാറ്റുപുഴയില്‍ ഡാന്‍സ് ക്ലാസ് കഴിഞ്ഞ് മടങ്ങിയ ഒന്‍പത് വയസുകാരി കാറിടിച്ച് മരിച്ചു. പട്ടിമറ്റം പുത്തന്‍പുരയില്‍ രാജേഷിന്റെ മകള്‍ റയ ആണ് മരിച്ചത്. റയയുടെ മുത്തശ്ശിക്ക് ഗുരുതര പരിക്കേറ്റു.

ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. മൂവാറ്റുപുഴ നിര്‍മല കോളജിന് സമീപമാണ് സംഭവം. അമിതവേഗതയിലെത്തിയ കാര്‍ സ്‌കൂട്ടറിലിടിച്ച ശേഷം ഇരുവരുടെയും ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. റയ തല്‍ക്ഷണം മരിച്ചു. മുത്തശ്ശി ലേഖയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ സ്ഥിതി ഗുരുതരമാണ്. സ്‌കൂട്ടര്‍ യാത്രികനും പരിക്കുണ്ട്.

Tags

Share this story

From Around the Web