മെക്‌സിക്കോയെ പിടിച്ചുകുലുക്കിയ ഭൂകമ്പങ്ങള്‍ക്ക് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം സെന്റ് ജോണ്‍ ഓഫ് ഗോഡ് ചര്‍ച്ചും ഹോളി ട്രൂ ക്രോസ് ചര്‍ച്ചും ആരാധനയ്ക്കായി വീണ്ടും തുറന്നു 

 
mexico



മെക്‌സിക്കോ സിറ്റി: തെക്കുപടിഞ്ഞാറന്‍ മെക്‌സിക്കോയെ പിടിച്ചുകുലുക്കിയ ഭൂകമ്പങ്ങള്‍ക്ക് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം, മെക്‌സിക്കോ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ജോണ്‍ ഓഫ് ഗോഡ് ചര്‍ച്ചും ഹോളി ട്രൂ ക്രോസ് ചര്‍ച്ചും ആരാധനയ്ക്കായി വീണ്ടും തുറന്നു. 


ജൂലൈ 8ന്, നടന്ന ദേവാലയ കൂദാശയിലും വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലും നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. 2017 സെപ്റ്റംബര്‍ 7നും 19 നും ഉണ്ടായ ഭൂകമ്പങ്ങളില്‍ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരിന്നു.

മെക്‌സിക്കോ സിറ്റിയില്‍ മാത്രം, ഏകദേശം 160 കത്തോലിക്ക പള്ളികള്‍ക്ക് വ്യത്യസ്ത തീവ്രതയിലുള്ള ഘടനാപരമായ കേടുപാടുകള്‍ സംഭവിച്ചിരിന്നു.


 ഇവയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദേവാലയങ്ങളാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്നിരിക്കുന്നത്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പള്ളികളില്‍ ഒന്നായാണ് ഹോളി ട്രൂ ക്രോസ് ചര്‍ച്ച് കണക്കാക്കപ്പെടുന്നത്. 


പതിനഞ്ചാം നൂറ്റാണ്ടില്‍ പര്യവേക്ഷകനായ ഹെര്‍ണാന്‍ കോര്‍ട്ടസ്, ഇപ്പോള്‍ വെരാക്രൂസ് സംസ്ഥാനം എന്നറിയപ്പെടുന്ന തുറമുഖത്ത് സ്പാനിഷ് പര്യവേഷണം നടത്തിയതിന്റെ സ്മരണയ്ക്കായി ചെറിയ ചാപ്പല്‍ നിര്‍മ്മിക്കാന്‍ ഉത്തരവിട്ടിരിന്നു. ആദ്യം ചാപ്പല്‍ നിര്‍മ്മിച്ചും പിന്നീട് മനോഹരമായ ദേവാലയമായും രൂപപ്പെടുത്തുകയായിരിന്നു.


സ്‌പെയിനിലെ ചാള്‍സ് അഞ്ചാമന്‍ രാജാവിന് പോള്‍ മൂന്നാമന്‍ പാപ്പ സമ്മാനിച്ചതെന്ന് കരുതപ്പെടുന്ന 'ക്രൈസ്റ്റ് ഓഫ് ദി സെവന്‍ വെയില്‍സ്' പോലുള്ള പ്രധാനപ്പെട്ട കലാസൃഷ്ടികളും ഈ പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

 കൂടാതെ, യേശുക്രിസ്തു മരിച്ച യഥാര്‍ത്ഥ കുരിശിന്റെ ഭാഗവും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. രണ്ട് ദേവാലയങ്ങളും രാജ്യത്തിന്റെ ചരിത്ര പൈതൃകത്തിന്റെ ഭാഗമായതിനാല്‍ 'നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആന്‍ഡ് ഹിസ്റ്ററി' വിഭാഗമാണ് പുനരുദ്ധാരണ പ്രവര്‍ത്തിയ്ക്കു മേല്‍നോട്ടം വഹിച്ചത്.

Tags

Share this story

From Around the Web