നൈജീരിയയിൽ മൂന്ന് മാസത്തിനിടെ വിവിധ ആക്രമണങ്ങളിൽ ഒൻപത് ഇടവകക്കാർ കൊല്ലപ്പെട്ടു; 25 പേരെ തട്ടിക്കൊണ്ടുപോയി

 
Nigeriya

നൈജീരിയയിലെ കടുന സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടന്ന വിവിധ ആക്രമണങ്ങളിൽ ഒൻപത് പേർ കൊല്ലപ്പെടുകയും 25 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. കടുനയിലെ ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയായ ഗ്രാമീണ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു അപ്രതീക്ഷിത ആക്രമണം നടന്നത്.

കടുന അതിരൂപതയുടെ ചാൻസലറായി സേവനമനുഷ്ഠിക്കുന്ന ഫാ. ക്രിസ്റ്റ്യൻ ഒകെവു ഇമ്മാനുവൽ, അബുജയിലെ കാത്തലിക് ജനറൽ സെക്രട്ടേറിയറ്റിന് അയച്ച കത്തിൽ ഈ വിവരങ്ങൾ നൽകിയിട്ടുണ്ട്. ജനുവരിയിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ, 2024 ഒക്ടോബറിനും 2025 സെപ്റ്റംബറിനുമിടയിൽ നൈജീരിയയിൽ വിശ്വാസത്തിന്റെ പേരിൽ 4,849 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായി പറയുന്നു.


“മെയ് 21 ന് കുർമിൻ ബോംഗോ സ്റ്റേഷനിലാണ് ഏറ്റവും പുതിയ ആക്രമണം നടന്നത്. രാത്രി പത്ത് മണിക്കും പുലർച്ചെ ഒരുമണിക്കും ഇടയിലാണ് ഭീകരർ ശക്തമായ ആക്രമണം നടത്തിയത്. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും പത്ത് പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു” – ഫാദർ ഒകെവു പറഞ്ഞു. അക്രമം നടന്ന കടുന സംസ്ഥാനത്ത് മാത്രമല്ല, ക്വാറ, കോഗി സംസ്ഥാനങ്ങളിലെ നിവാസികളോടും മതപരമായ ആഘോഷങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ നൈജീരിയൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags

Share this story

From Around the Web