നിമിഷപ്രിയ കേസ്: 'മനുഷ്യന്‍ എന്ന നിലക്കാണ് ഇടപെട്ടത്; അവിടെ ഹിന്ദുവെന്നോ മുസ്ലിമെന്നോ ഇല്ല' കാന്തപുരം മുസ്ലിയാര്‍. ദിയാ ധനം സമാഹരിക്കാനുള്ള ചുമതല ചാണ്ടി ഉമ്മന്‍ ഏറ്റെടുക്കാം എന്ന് അറിയിച്ചിട്ടുണ്ട്

 
Nimisha priya



കോഴിക്കോട് : യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ടത് മനുഷ്യനെന്ന നിലയിലാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍.

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍ ചെയ്യണം എന്ന് അവിടെയുള്ള പണ്ഡിതന്മാരോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഇടപെട്ടതെന്നും കാന്തപുരം പറഞ്ഞു.

വിദേശത്തായതിനാല്‍ കുടുംബത്തിന് ഇടപെടാന്‍ പ്രയാസകരമായിരുന്നു.

കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ ആ കുടുംബത്തിന്റെ അനുവാദത്തോടെ പണം നല്‍കി വധശിക്ഷയില്‍ നിന്ന് ഒഴിവാകാം.

നിലവില്‍ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു കൊണ്ടുള്ള നടപടി ഔദ്യോഗിമായി കോടതിയില്‍ നിന്ന് ലഭിച്ചതായും കാന്തപുരം പറഞ്ഞു.

ഇടപെടല്‍ ഇനിയും തുടരും. പ്രധാനമന്ത്രിയുടെ ഓഫീസിനെയും വിവരമറിയിച്ചിട്ടുണ്ട്.

ദിയാ ധനം സമാഹരിക്കാനുള്ള ചുമതല ചാണ്ടി ഉമ്മന്‍ ഏറ്റെടുക്കാം എന്ന് അറിയിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു. മറ്റ് ചര്‍ച്ചകളിലേക്കൊന്നും പോയിലായിരുന്നുവെങ്കില്‍ നാളെ വധശിക്ഷ നടപ്പാക്കേണ്ടുന്ന ദിവസമായിരുന്നു.

യെമനില്‍ സ്വീകാര്യരായ പണ്ഡിതരോടാണ് ചര്‍ച്ച നടത്തിയത്. അതിനാലാണ് വധശിക്ഷ നീട്ടിവെക്കാനുള്ള തീരുമാനം ഉണ്ടായതെന്നും എല്ലാവരും ഇനിയും വിഷയത്തില്‍ സഹകരിക്കണമെന്നും കാന്തപുരം മാധ്യമങ്ങളോട് പറഞ്ഞു.

Tags

Share this story

From Around the Web