നിമിഷ പ്രിയയുടെ മോചനം: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി ബന്ധപ്പെടുകയോ ചർച്ച നടത്തുകയോ ചെയ്തതായി അവകാശപ്പെടുന്ന വ്യക്തികൾക്ക് തങ്ങളുടെ കുടുംബവുമായി യാതൊരു ബന്ധവും ഇല്ലെന്ന് തലാലിന്റെ സഹോദരൻ

 
Nimishapriya

ഡല്‍ഹി: സഹോദരന്റെ കൊലയാളിയായ മലയാളി യുവതി നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി സംസാരിച്ചവര്‍ക്ക് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം.

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി ബന്ധപ്പെടുകയോ ചര്‍ച്ച നടത്തുകയോ ചെയ്തതായി അവകാശപ്പെടുന്ന വ്യക്തികള്‍ക്ക് തങ്ങളുടെ കുടുംബവുമായി യാതൊരു ബന്ധവും ഇല്ല. 

ഞങ്ങളുടെ സുഹൃത്തെന്നോ ബന്ധുക്കളെന്നോ അവകാശപ്പെട്ട് ആരെങ്കിലും നേരിട്ടോ അല്ലാതെയോ കാന്തപുരത്തിനെ സമീപിക്കുകയാണെങ്കില്‍, അത് തങ്ങളുടെ അറിവോടെ അല്ല. അവരുമായി ഞങ്ങള്‍ക്ക് യാതൊരുവിധ ബന്ധവും ഇല്ല. 

അവരുമായി ഒരു സമയത്തും ഒരിടത്തും വെച്ച് ബന്ധപ്പെടുകയോ കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.

Tags

Share this story

From Around the Web