മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ രാത്രികാല യാത്ര നിരോധിച്ചു.പകല്‍ സമയങ്ങളില്‍ ഈ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും നിയന്ത്രണം
Aug 18, 2025, 18:54 IST

കൊച്ചി:കൊച്ചി ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്. പകല്‍ സമയങ്ങളില്‍ ഈ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.
കാലവര്‍ഷം കണക്കിലെടുത്ത് മണ്ണിടിച്ചല്‍ ഭീഷണിയെ തുടര്‍ന്ന് ദേശീയപാതയിലെ ഗ്യാപ്പ് റോഡ് ഭാഗത്ത് ഗതാഗതം നിരോധിക്കാറുള്ളത് പതിവാണ്. അപകടകരമായ രീതിയില്‍ റോഡിന്റെ കട്ടിംഗ് സൈഡിന് മുകളില്‍ സ്ഥിതിചെയ്യുന്ന പാറയും മണ്ണും പൂര്‍ണമായും നീക്കം ചെയ്യണമെന്ന ആവശ്യവും സ്ഥലത്ത് നിലനില്‍ക്കുന്നുണ്ട്. ഇടുക്കി മൂന്നാറില്‍ മണ്ണിടിഞ്ഞ് വഴിയോര കടകള്‍ക്ക് മുകളില്‍ പതിച്ചു.