നൈജീരിയയിലെ കത്തോലിക്കാ പള്ളിയിൽ നടന്ന  കൂട്ടക്കൊല: ആറാമത്തെ പ്രതിയെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു

 
Nigeriya

2022-ൽ തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ കത്തോലിക്കാ പള്ളിയിൽ നടന്ന ക്രൂരമായ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ആറാമത്തെ പ്രതിയെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

നൈജീരിയൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് സർവീസസ് ആണ് ഈ സുപ്രധാന നീക്കം നടത്തിയത്. 

സാനി യൂസഫ് എന്നയാളാണ് എഡോ സ്റ്റേറ്റിൽ വച്ച് പിടിയിലായത്. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയിലെ ഉന്നത കമാൻഡറായ ഇയാൾ, ആക്രമണത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു.

 2022 ജൂൺ 5-ന് പെന്തക്കുസ്ത ഞായറാഴ്ചയാണ് ലോകത്തെ നടുക്കിയ സംഭവം നടന്നത്. 

ഒണ്ടോ സ്റ്റേറ്റിലെ ഒവോയിലുള്ള സെന്റ് ഫ്രാൻസിസ് സേവ്യർ കത്തോലിക്കാ പള്ളിയിൽ കുർബാന നടക്കുമ്പോഴാണ് തോക്കുധാരികൾ ഇരച്ചുകയറിയത്. 

വിശ്വാസികൾക്ക് നേരെ വെടിയുതിർത്തും ഐഇഡി ബോംബുകൾ പൊട്ടിച്ചും നടത്തിയ അക്രമത്തിൽ കുട്ടികളടക്കം 40 പേർ കൊല്ലപ്പെടുകയും 160-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

 നിലവിൽ ഈ കേസിൽ അഞ്ച് പ്രതികൾ വിചാരണ നേരിടുന്നുണ്ട്.

 സാനി യൂസഫിന്റെ അറസ്റ്റോടെ ഈ ഗൂഢാലോചനയിൽ പങ്കെടുത്ത പ്രധാനികളെല്ലാം പിടിയിലായതായാണ് സൂചന.

Tags

Share this story

From Around the Web