നൈജീരിയയിൽ നടന്ന വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന

 
Nigeriya

നൈജീരിയയിൽ തീവ്രവാദികളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ സാധാരണക്കാരായ നൂറിലധികം പേർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന. അതിർത്തി ഗ്രാമമായ ജില്ലിയിലെ തിരക്കേറിയ ചന്തയിലാണ് ശനിയാഴ്ച സൈനിക വിമാനം ബോംബിട്ടത്. ആക്രമണത്തിൽ പരിക്കേറ്റ നൂറുകണക്കിന് ആളുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

തീവ്രവാദികളുടെ താവളം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് നൈജീരിയൻ വ്യോമസേനയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കച്ചവടക്കാരും കുട്ടികളുമാണെന്ന് മനുഷ്യാവകാശ സംഘടനയായ അംനസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടി. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സൈന്യം അറിയിച്ചു.


മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക ഭരണകൂടം ആശങ്കപ്പെടുന്നു. മൃഗങ്ങളെ വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമായി ചന്തയിലെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. തീവ്രവാദ വിരുദ്ധ പോരാട്ടത്തിനിടയിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് രാജ്യത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Tags

Share this story

From Around the Web