ബിഷപ്പ് അബെലാർഡോ മാറ്റയെ വീണ്ടും അറസ്റ്റ് ചെയ്ത് നിക്കരാഗ്വൻ ഭരണകൂടം

 
23333

നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം എമെരിറ്റസ് ബിഷപ്പ് അബെലാർഡോ മാറ്റയെ വീണ്ടും അറസ്റ്റ് ചെയ്തു. ജൂൺ 29 തിങ്കളാഴ്ച അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ രണ്ടാമത്തെ അറസ്റ്റ്. 80 വയസ്സുകാരനായ ബിഷപ്പ് ഇപ്പോൾ വീട്ടുതടങ്കലിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എസ്തേലിയിലെ (Estelí) ബിഷപ്പ് എമെരിറ്റസായ മോൺസിഞ്ഞോർ മാറ്റ, താൻ ഉപയോഗിക്കുന്ന പേസ്‌മേക്കറിന്റെ പരിശോധനയ്ക്കായി തിങ്കളാഴ്ച ഒരു ക്ലിനിക്കിൽ എത്തിയപ്പോഴാണ് അറസ്റ്റിലായത്. ഇതിന് തൊട്ടുതലേദിവസം, നിക്കരാഗ്വയിൽ പീഡിപ്പിക്കപ്പെടുന്ന കത്തോലിക്കാ സഭയ്ക്ക് വേണ്ടി അദ്ദേഹം ഒരു വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിച്ചിരുന്നു. ഇതാണ് ഡാനിയൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടത്തെ ചൊടിപ്പിച്ചത്.

രണ്ടാമത്തെ അറസ്റ്റിന് ശേഷം, മസായയിലെ തിസ്മ എന്ന പട്ടണത്തിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ ബിഷപ്പ് വീട്ടുതടങ്കലിലാണെന്ന് നിക്കരാഗ്വൻ പത്രമായ ‘ലാ പ്രെൻസ’ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 28-ന് ബിഷപ്പ് മാറ്റ വിശുദ്ധ കുർബാന അർപ്പിച്ച എസ്തേലിയിലെ എൽ കാൽവാരിയോ ചർച്ച് ഇടവക വികാരി ഫാദർ ഫ്രാൻസിസ്കോ മൊറാലസ്, ഡീക്കൻ വിൽഫ്രഡ് അറൗസ് റോഡ്രിഗസ് എന്നിവരും അറസ്റ്റിലായിരുന്നു. എന്നാൽ ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

മോൺസിഞ്ഞോർ അബെലാർഡോ മാറ്റ വിരമിച്ചതിനെ തുടർന്ന് 2021 മുതൽ എസ്തേലിയിലെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായിരുന്ന മോൺസിഞ്ഞോർ അൽവാരസ്, ഒർട്ടേഗ-മുറില്ലോ ഏകാധിപത്യ ഭരണകൂടത്തിന്റെ കടുത്ത വിമർശകനായിരുന്നു. അനീതിപരമായി 26 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട അദ്ദേഹത്തെ 2024 ജനുവരിയിൽ നാടുകടത്തിയതിനെ തുടർന്ന് നിലവിൽ റോമിലാണ് അദ്ദേഹം താമസിക്കുന്നത്.

Tags

Share this story

From Around the Web