അമേരിക്കൻ മണ്ണിൽ ചരിത്രം കുറിച്ച് ന്യൂയോർക്ക് മലയാളീ ബോട്ട് റേസ്; ഭാരത് ബോട്ട് ക്ലബ്ബിന് കിരീടം
TA ചാലിയാർ
ന്യൂയോർക്ക്: ആവേശത്തിന്റെ ഓളപ്പരപ്പിൽ തുഴയെറിഞ്ഞും ചെണ്ടമേളത്തിന്റെ താളത്തിൽ ആരവമുയർത്തിയും അമേരിക്കൻ മലയാളികൾക്ക് മറക്കാനാവാത്ത അനുഭവമായി ന്യൂയോർക്ക് മലയാളീ ബോട്ട് റേസ്. 25ആം തിയതി ഉച്ചകഴിഞ്ഞ് North Hempstead Beach Park-ൽ നടന്ന ആവേശകരമായ മത്സരത്തിൽ നൂറുകണക്കിന് കാണികൾ സാക്ഷികളായപ്പോൾ, അമേരിക്കൻ മണ്ണിൽ മലയാളികളുടെ കായിക-സാംസ്കാരിക പാരമ്പര്യത്തിന് പുതിയ അധ്യായം കുറിക്കപ്പെട്ടു.

അഞ്ചു ടീമുകൾ മാറ്റുരച്ച ആവേശകരമായ മത്സരത്തിൽ Rockland County-യിലെ ഭാരത് ബോട്ട് ക്ലബ് ഒന്നാം സ്ഥാനം നേടി. Long Island-ലെ Challengers Boat Club രണ്ടാം സ്ഥാനവും Queens-ലെ New York Malayalee Boat Club മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രാജൻ മാരേട്ടിന്റെ സ്മരണയ്ക്കായി ലീല മാരേട്ട് സ്പോൺസർ ചെയ്ത Rajan Marette Memorial Ever-Rolling Trophy സ്വന്തമാക്കാനായിരുന്നു ടീമുകളുടെ ഇഞ്ചോടിഞ്ച് പോരാട്ടം. ബീച്ചിലെ ഓളങ്ങളെ കീറിമുറിച്ച് തുഴയെറിഞ്ഞ മത്സരാർത്ഥികൾ കാണികളിൽ ആവേശത്തിന്റെ തിരയിളക്കമുയർത്തി.

പ്രമുഖരുടെ സാന്നിധ്യം
മത്സരത്തിന്റെ വിശിഷ്ടാതിഥികളായി എത്തിയ North Hempstead Town Supervisor Jennifer DeSena, Town Clerk Ragini Srivastava, Assemblyman Jake Blumencranz, Legislator Scott Strauss എന്നിവരുടെ സാന്നിധ്യം പരിപാടിക്ക് മാറ്റുകൂട്ടി. Nassau County അധികൃതരും North Hempstead Town പ്രതിനിധികളും ഉൾപ്പെടെയുള്ള പ്രമുഖർ മത്സരത്തിന് സാക്ഷികളായി.
ഒന്നാം സ്ഥാനം നേടിയ ഭാരത് ബോട്ട് ക്ലബ്ബിന് Rajan Marette Memorial Ever-Rolling ട്രോഫി യും 1000 ഡോളറും, രണ്ടാം സ്ഥാനം നേടിയ ചലഞ്ചേഴ്സ് ബോട്ട് ക്ലബ്ബിന് 500 ഡോളറും,
മൂന്നാം സ്ഥാനം നേടിയ ന്യൂയോർക്ക് മലയാളി ബോട്ട് ക്ലബ്ബിന് 250 ഡോളറും സമ്മാനമായി ലഭിച്ചു.

അഞ്ചു ടീമുകൾ, ഒരേ ആവേശം
New York Malayalee Boat Club (Queens), Bharat Boat Club (Rockland County), American Malayalee Law Enforcement Unit (AMLEU), Challengers Boat Club (Long Island), Chundan Boat Club (Nassau County, Long Island) എന്നീ അഞ്ചു ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.2009-ൽ തുടക്കം കുറിച്ച New York Malayalee Boat Club-ൽനിന്ന് പിന്നീട് ഭാരത് ബോട്ട് ക്ലബ് രൂപംകൊണ്ടു. തുടർന്ന് ഭാരത് ബോട്ട് ക്ലബ്ബിൽനിന്ന് വേർപെട്ടാണ് Challengers Boat Club നിലവിൽ വന്നത്. Jason Mannar നയിക്കുന്ന Chundan Boat Club ഈ വർഷം രൂപംകൊണ്ട പുതിയ ടീമാണ്. മലയാളി പോലീസ് സംഘടനയുടെ നേതൃത്വത്തിൽ അണിനിരന്ന AMLEU ടീമും മത്സരത്തിന് ആവേശം പകർന്നു.
വരും വർഷങ്ങളിൽ
Florida, Canada, Niagara, Philadelphia എന്നിവിടങ്ങളിൽനിന്നുള്ള ടീമുകളും മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യം അറിയിച്ചിട്ടുണ്ട്. ഇതോടെ മലയാളീ ബോട്ട് റേസ് കൂടുതൽ വിപുലമായ പ്രവാസി മലയാളി സംഗമമായി വളരുമെന്ന പ്രതീക്ഷയും ശക്തമാകുന്നു.

ജലോത്സവമായി മാറിയ മലയാളി സംഗമം
വള്ളംകളിക്കൊപ്പം അരങ്ങേറിയ ചെണ്ടമേളവും നൃത്തപരിപാടികളും സംഗീതവിരുന്നും ആഘോഷത്തിന് സവിശേഷമായ സാംസ്കാരിക ചാരുത പകർന്നു. ബോട്ട് റേസ് മത്സരങ്ങളുടെ ഡയമണ്ട് സ്പോൺസർമാരായ കുട്ടനാടൻ റസ്റ്റോറന്റ് കാണികൾക്ക് രുചികരമായ ഭക്ഷണം ലഭ്യമാക്കാൻ പവലിയനുകളിൽ സന്തൂർ കുട്ടനാടൻ റസ്റ്റോറന്റിന്റെ ഫുഡ് സ്റ്റാളുകളും ഒരുക്കിയിരുന്നു. INANI പ്രസിഡന്റ് ഡോക്ടർ ഷൈല റോഷന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന INANI മെഡിക്കൽ ടീമിന്റെ നിസ്വാർത്ഥ സേവനങ്ങൾ വള്ളംകളിക്ക് ഏറെ ഊർജ്ജമേകി.

കായികമത്സരത്തിന്റെ ആവേശവും കലാപരിപാടികളുടെ വർണാഭതയും ഒത്തുചേർന്നപ്പോൾ, മലയാളീ ബോട്ട് റേസ് ഒരു വള്ളംകളി മത്സരം എന്നതിലുപരി അമേരിക്കൻ മണ്ണിലെ മലയാളികളുടെ മഹത്തായ സാംസ്കാരിക ജലോത്സവ സംഗമമായി മാറി.
അമേരിക്കൻ മലയാളികളുടെ ദീർഘകാല സ്വപ്നം പുന്നമട കായലിലെ നെഹ്റു ട്രോഫി മാതൃകയിൽ ഒരു സമ്പൂർണ്ണ വള്ളംകളി അങ്ങനെ യാഥാർത്ഥ്യമായി. മെഗാ സ്പോൺസറും ചീഫ് പേട്രനുമായ Joy Mekatt ന്റെയും പ്ലാറ്റിനം സ്പോൺസറും ജനറൽ കൺവീനറുമായ Shinu Joseph ന്റെയും, പ്ലാറ്റിനം സ്പോൺസറും പേട്രനും ആയ Abraham Philip CPA യുടെയും
നേതൃത്വവും സംഘാടകരുടെയും പ്രവർത്തകരുടെയും കൂട്ടായ പരിശ്രമവും സ്പോൺസർമാരുടെ സഹകരണവും പിന്തുണയും എല്ലാത്തിനുംഉപരി ഫിലിപ്പ് മഠത്തിലിന്റെ കോർഡിനേഷനും അദ്ദേഹത്തോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച അലക്സ് എസ്ത്തപ്പാൻ, മാത്യു ജോഷ്വാ (ബോബി ) Tobin മഠത്തിൽ എന്നിവരും പരിപാടിയുടെ വിജയത്തിൽ നിർണായകമായി.

ഈ വർഷത്തെ വമ്പിച്ച ജനപങ്കാളിത്തവും ആവേശകരമായ പ്രതികരണവും വരും വർഷങ്ങളിൽ കൂടുതൽ ടീമുകളെയും കാണികളെയും പങ്കെടുപ്പിച്ച് മത്സരം വിപുലമായി സംഘടിപ്പിക്കാനുള്ള സംഘാടകരുടെ ആത്മവിശ്വാസം വർധിപ്പിച്ചിരിക്കുകയാണ്.

തുഴകളുടെ താളവും ചെണ്ടമേളത്തിന്റെ മുഴക്കവും മലയാളികളുടെ ഒരുമയുടെ ആരവവും ഒത്തുചേർന്ന ന്യൂയോർക്ക് മലയാളീ ബോട്ട് റേസ്, അമേരിക്കൻ മലയാളി സമൂഹത്തിന്റെ കായിക-സാംസ്കാരിക ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചുകൊണ്ട് പുതിയൊരു തുടക്കത്തിന് വഴിയൊരുക്കി.