ന്യൂയോര്‍ക്ക് നഗരസഭയുടെ ട്രാന്‍സ്‌ജെന്‍ഡര്‍ നയം പരിധിവിടുന്നു; കോടതിയെ സമീപിച്ച് ഡൊമിനിക്കന്‍ സന്യാസിനികള്‍

 
Nuns

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഹോത്തോണില്‍ കഴിഞ്ഞ 125 വര്‍ഷങ്ങളായി കാന്‍സര്‍ ബാധിതരായ രോഗികളെ പരിചരിക്കുന്ന ഡൊമിനിക്കന്‍ സിസ്റ്റേഴ്‌സ് ഇപ്പോള്‍ നിയമപോരാട്ടത്തിലാണ്.

സര്‍ക്കാരിന്റെ പുതിയ ‘ട്രാന്‍സ്‌ജെന്‍ഡര്‍ നയങ്ങളുടെ’ ഭാഗമായി സ്ത്രീകളുടെ മുറികളില്‍ ബയോളജിക്കല്‍ പുരുഷന്മാരെ  താമസിപ്പിക്കുക, വിശ്വാസത്തിന് വിരുദ്ധമായ ‘ട്രാന്‍സ്’ അനുകൂല പ്രത്യയശാസ്ത്ര ക്ലാസുകളില്‍ ജീവനക്കാരും സിസ്റ്റേഴ്‌സും പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ പാലിക്കാത്ത പക്ഷം ജയില്‍ ശിക്ഷയും പിഴയും നേരിടേണ്ടി വരുമെന്ന ഭീഷണിയിലാണ് ഈ സന്യാസിനീ സമൂഹം.

ജാതിയോ മതമോ വര്‍ണമോ നോക്കാതെയാണ് എല്ലാവരെയും സ്‌നേഹത്തോടെ പരിചരിക്കുന്നതെന്നും എന്നാല്‍ കത്തോലിക്കാ വിശ്വാസത്തെ ബലികൊടുത്ത് ഈ നിയമങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും ഹോത്തോം ഡൊമിനിക്കന്‍ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ മേരി എഡ്വേര്‍ഡ് വ്യക്തമാക്കി.

മതപരമായ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ പ്രതികരിക്കാത്തതിനെ തുടര്‍ന്ന്, കത്തോലിക്കാ ബെനഫിറ്റ്‌സ് അസോസിയേഷന്റെ  സഹായത്തോടെ സിസ്റ്റേഴ്‌സ് ഏപ്രില്‍ 6-ന് ഫെഡറല്‍ കോടതിയില്‍ ഹര്‍ജി നല്‍കി. ക്രിസ്ത്യന്‍ സയന്‍സ് ചര്‍ച്ചിന് ഇളവ് നല്‍കാന്‍ തയാറായ ന്യൂയോര്‍ക്ക് നഗരസഭ കത്തോലിക്കാ സ്ഥാപനങ്ങളെ അവഗണിക്കുന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

മരണാസന്നരായ രോഗികള്‍ക്ക് സമാധാനത്തോടെയും അന്തസോടെയും മടങ്ങാന്‍ ഇടമൊരുക്കുന്ന ഈ സിസ്റ്റേഴ്‌സിന്റെ പോരാട്ടം ഇപ്പോള്‍ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്.

Tags

Share this story

From Around the Web