ശിശുമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ പുതുഞായര്‍ ആഘോഷവും കുരിശുമല കയറ്റവും
പുല്‍പ്പള്ളി: വയനാടിന്റെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന ശിശുമല മാര്‍ തോമാശ്ലീഹാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പുതുഞായര്‍ ആഘോഷവും കുരിശുമല കയറ്റവും ഏപ്രില്‍ 10 മുതല്‍ 12 വരെ നടക്കും.
10 ന് വൈകുന്നേരം 4.15-ന് മലയടിവാരത്തുനിന്നും കുരിശിന്റെ വഴി ആരംഭിക്കും. തുടര്‍ന്ന് വൈകുന്നേരം അഞ്ചിന് മലമുകളില്‍ കൊടിയേറ്റ് കര്‍മ്മം. 5.15-ന് വികാരി ഫാ. ബിജു മാവറയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.
11 – ന് വൈകുന്നേരം 4.15-ന് കുരിശിന്റെ വഴിയും 5 മണിക്ക് ഫാ. സജി ഇളയിടത്തിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷ പൂര്‍വ്വമായ തിരുനാള്‍ കുര്‍ബാനയും സന്ദേശവും. രാത്രി 8 മണിക്ക് ഫാ. സണ്ണി തോട്ടപ്പള്ളി വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും.
12 ന് പുതുഞായറാഴ്ച രാവിലെ 7ന് ആഘോഷമായ കുര്‍ബാന (മലങ്കര റീത്തില്‍) ഫാ. ജെയിംസ് മലേപറമ്പിലിന്റെ മുഖ്യകാര്‍മികത്വം വഹിക്കും.
9 മണിക്ക് മലയടിവാരത്തുനിന്നും സ്ലീവാപാത. 10 മണിക്ക് ഫാ. എബ്രഹാം നാടുക്കുന്നേല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ആഘോഷപൂര്‍വ്വമായ തിരുനാള്‍ കുര്‍ബാനയും സന്ദേശവും. ഞായറാഴ്ച രാവിലെ 8.30 മുതല്‍ നേര്‍ച്ചഭക്ഷണ വിതരണവുമുണ്ട്.