സോളാര്‍ വൈദ്യുതോല്‍പാദന രംഗത്തെ പുതിയ ചട്ട ഭേദഗതി, തെളിവെടുപ്പ് ഓണ്‍ലൈനായി വീക്ഷിച്ചത് 12,000ത്തിലധികം പേരെന്ന് കമ്മീഷന്‍

കോട്ടയം: സംസ്ഥാനത്തെ സോളാര്‍ വൈദ്യുതോല്‍പാദന രംഗത്തു നിര്‍ണായക മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന പുനരുപയോഗ ഊര്‍ജ ചട്ട ഭേദഗതിയുടെ കരടില്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷന്റെ തെളിവെടുപ്പ് ഓണ്‍ലൈനായി വീക്ഷിച്ചത് 12,000ത്തിലധികം പേര്‍. സെപ്റ്റംബറില്‍ അന്തിമചട്ടം പ്രസിദ്ധീകരിച്ച് ഒക്ടോബര്‍ മുതല്‍ പുതിയ ബില്ലിങ് രീതി കൊണ്ടുവരാനാണു കമ്മീഷന്‍ ലക്ഷ്യമിടുന്നത്.
തെളിവെടുപ്പിലെ പരിഗണനാര്‍ഹമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തുമെന്നു വൈദ്യുതി റെഗുലേറ്ററി കമീഷന്‍ ഉറപ്പു പറയുന്നു. പുതിയ ചട്ടം നിലവില്‍വരുന്നതുമൂ ലം സോളാര്‍ രംഗത്തുള്ള ഒരു സംരംഭകനും അവസരങ്ങള്‍ നഷ്ടമാവുകയോ തൊഴില്‍ നഷ്ടപ്പെടുകയോ ഇല്ലെന്നും കമീഷന്‍ ചെയര്‍മാന്‍ ടി.കെ. ജോസ് വ്യക്താക്കിയത്.
ചട്ടഭേദഗതിയുടെ കരട് സംബന്ധിച്ച് 16 സെഷനുകളിലായി നടന്ന ഓണ്‍ലൈന്‍ തെളിവെടുപ്പിന്റെ സമാപനത്തിലാണു ചെയര്‍മാന്റെ പ്രതികരണം. കരട് ഭേദഗതി അതേപടി അംഗീകരിച്ചല്ല കമീഷന്‍ അന്തിമചട്ടം പ്രസിദ്ധീകരിക്കുക. ആവശ്യമായ പരിശോധന ഇക്കാര്യത്തിലുണ്ടാവും. അതേസമയം സമൂഹമാധ്യമങ്ങളിലടക്കം തെറ്റായ പ്രചാരണം നടക്കുകയാണ്. കരട് നിയമം വായിച്ച് മനസിലാക്കാത്തവരാണ് ഇത്തരം പ്രതികര ണം നടത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ വരുന്നതാണു സത്യമെന്നു ചിലരെങ്കിലും വിശ്വസിക്കുന്നു.
പുനരുപയോഗ ഊര്‍ജ ചട്ടം ഒരോ അഞ്ചുവര്‍ഷവും പുനഃപ്രസിദ്ധീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ ചട്ടത്തിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണു പുതിയതു പുറത്തിറക്കാന്‍ നടപടി ആരംഭിച്ചത്. ജൂലൈ എട്ടു മുതല്‍ നടന്ന തെളിവെടുപ്പില്‍ കമ്മീഷന്‍ അംഗങ്ങളായ എ.ജെ. വില്‍സനും ബി. പ്രദീപും തെളിവെടുപ്പില്‍ പങ്കെടുത്തു.